Image

മുംബൈ ഭീകരാക്രമണത്തിന്റെ ആറാം വാര്‍ഷികം; ഭീകരവാദം തുടച്ചുനീക്കുമെന്ന്‌ പ്രധാനമന്ത്രി

Published on 26 November, 2014
മുംബൈ ഭീകരാക്രമണത്തിന്റെ ആറാം വാര്‍ഷികം; ഭീകരവാദം തുടച്ചുനീക്കുമെന്ന്‌ പ്രധാനമന്ത്രി
മുംബൈ: നവംബര്‍ 26 ന്‌ മുംബൈ ഭീകരാക്രമണത്തിന്റെ ആറാം വാര്‍ഷിക ദിനം. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്‌ജലി അര്‍പ്പിച്ചു ട്വീറ്റ്‌ ചെയ്‌തു. 2008 ലെ ഈ ദിവസം നടന്ന ഭീകരാക്രമണം നമ്മള്‍ ഓര്‍ക്കുന്നു. ആ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കു മുന്നില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു. സ്വന്തം ജീവന്‍ നല്‍കി നിരവധി പേരുടെ ജീവന്‍ സംരക്ഷിച്ച സുരക്ഷാ ഭടന്‍മാരെ അഭിവാദ്യം ചെയ്യുന്നു. അവരാണ്‌ യഥാര്‍ഥ നായകര്‍. ഭീകരവാദത്തെ മനുഷ്യരാശിയില്‍ നിന്ന്‌ തുടച്ചു നീക്കാന്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും നരേന്ദ്രമോദി ട്വീറ്റ്‌ ചെയ്‌തു.

2008 നവംബര്‍ 26 ന്‌ മുംബൈ നഗരത്തിലെ താജ്‌ ഹോട്ടലിലും, ലിയോപോള്‍ഡ്‌ കഫെയിലും, സി.എസ്‌. റ്റി സ്റ്റഷേനിലും, നരിമാന്‍ ഹൗസിലുമാണ്‌ ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടത്‌. വിദേശികളടക്കം 167 ജീവനുകളാണ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക