Image

തീവ്രവാദത്തിനെതിരെ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 26 November, 2014
തീവ്രവാദത്തിനെതിരെ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കാഠ്മണ്ഡു: തീവ്രവാദത്തിനും അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാര്‍ക്ക് ഉച്ചകോടിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മുംബൈ തീവ്രവാദി ആക്രമണം ഇന്ത്യയ്ക്ക് കടുത്ത വേദനയാണ് സമ്മാനിച്ചത്. നല്ല അയല്‍ക്കാരെയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് പാകിസ്താന്റെ പേരെടുത്ത് പറയാതെ മോദി പറഞ്ഞു. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. മുംബൈ തീവ്രവാദി ആക്രമണത്തിന്റെ ആറാം വാര്‍ഷിക ദിനത്തിലാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക