Image

വിമാനത്താവളത്തിന്റെ പേരുമാറ്റം: രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം

Published on 26 November, 2014
വിമാനത്താവളത്തിന്റെ പേരുമാറ്റം: രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം തുടരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി വിമാനത്താവളത്തിലെ പേര് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് രാജ്യസഭയില്‍ ഇന്ന് പ്രതിഷേധം. കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്. ഇതേതുടര്‍ന്ന് രാജ്യസഭാ നടപടികള്‍ തടസ്സപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ നടപടി നേതാക്കളെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സഭ 12.40 വരെ നിര്‍ത്തിവച്ചു.

ഇന്നലെ കള്ളപ്പണം വിഷയത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം. വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ സമ്മതിച്ചതോടെ ലോക്‌സഭാ നടപടികള്‍ സുഗമമായി നടക്കുകയാണ്. വൈകിട്ട് നാലിനാണ് കള്ളപ്പണം വിഷയം ചര്‍ച്ച ചെയ്യുക. ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബീഷ്‌മെന്റ് (ഭേദഗതി) ബില്‍ ആണ് രാവിലെ ലോക്‌സഭ പരിഗണിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക