Image

ജോര്‍ജ് എബ്രഹാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാഗിന്റെ തലപ്പത്തേക്ക്

ബാബു മണ്ഡലം Published on 26 November, 2014
ജോര്‍ജ് എബ്രഹാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാഗിന്റെ തലപ്പത്തേക്ക്
നാലു പതിറ്റാണ്ടോളം നീണ്ട,എണ്ണമറ്റ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഹുസ്റ്റണ്‍ മലയാളികളുടെ 'കേരള ഹൗസ് ' എന്ന സ്വപ്നം യഥാര്‍ത്ഥ മാക്കി, നാലു പതിറ്റാണ്ടോളം ആയി രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ സജീവസാനിദ്ധ്യം, എണ്ണമറ്റ വിശേഷണങ്ങളുമായി ജോര്‍ജ് എബ്രഹാം മാഗിന്റെ പ്രസിഡണ്ട്  സ്ഥാനത്തേക്ക്. രാഷ്ട്രീയ ഭേദമേന്യ എല്ലാ വിഭാഗം ജനങ്ങളുമായുള്ള അടുത്ത ബന്ധം  ആണ് ജോര്‍ജ് എബ്രമിന്റെ കരുത്ത്. അതിശക്തമായ ഒരു ടീമിനെയും  ജോര്‍ജ് എബ്രഹാം അവതരിപ്പിക്കുന്നു, മുന്‍ പ്രസിഡണ്ട്  ജോസ് ജോണ്‍ ,ഫിലിപ്പ് ഫിലിപ്പൊസ്, മാത്യു പന്നപ്പാറ, രാജേഷ്  വര്‍ഗീസ്, റോയ്  ആന്റണി, സുനില്‍ എബ്രഹാം, മോന്‍സി മാത്യു, റെനി കവലയില്‍ എന്നിവര്‍  ജോര്‍ജ് എബ്രഹാമിന് ശക്തിപകരാനായി മുന്‍നിരയിലുണ്ട്. ഏറെ പ്രതിസന്ധി നേരിടുന്ന മലയാളി സമൂഹത്തിനു പ്രയോജന കരമായ കാര്യങ്ങള്‍ ചെയ്യാന്‍ , സമൂലമായ മാറ്റങ്ങള്‍ക്ക് വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ എല്ലാ ഹുസ്റ്റണ്‍ മലയാളികളുടെയും സഹായം അദ്ദേഹം അഭ്യര്‍ഥിച്ചു.

ജോര്‍ജ് എബ്രഹാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാഗിന്റെ തലപ്പത്തേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക