Image

പി.എം.ജേക്കബ് ഡാളസ്സില്‍ നിര്യാതനായി

പി.പി.ചെറിയാന്‍ Published on 26 November, 2014
പി.എം.ജേക്കബ് ഡാളസ്സില്‍ നിര്യാതനായി
സൗത്ത്‌ലേക്ക്(ഡാളസ്): പുതുപള്ളി പടിഞ്ഞാറെ പറമ്പില്‍ പി.ജെ.മാത്യൂവിന്റേയും, ഏല്യാമയുടെയും മകന്‍ പി.എം. ജേക്കബ്(പാപ്പച്ചന്‍) 91 വയസ്സ് ഡാളസ് സൗത്ത്‌ലേക്കിലുള്ള വസതിയില്‍ നിര്യാതനായി.

പുതുപള്ളി കണിയാംപറമ്പില്‍ പരേതയായ കുട്ടിയമ്മ വര്‍ക്കിയാണ് ഭാര്യ.

നോര്‍ത്ത് ഡാളസ് ബൈബിള്‍ ചാപ്പല്‍ അംഗമാണ്. ബ്രദറണ്‍ എല്‍ഡര്‍ ജോണ്‍ ജോസഫ്(തങ്കച്ചന്‍)ന്റെ ഭാര്യ പിതാവാണ് പരേതന്‍.

2007 മുതല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ജേക്കബ് പൂനയില്‍ 1950 മുതല്‍ കേന്ദ്രഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു.

മക്കള്‍: ആലീസ് ജോണ്‍, പരേതനായ റോയ് ജേക്കബ്.

മരുമക്കള്‍ : ജോണ്‍ ജോസഫ്(തങ്കച്ചന്‍), ജിജി ജേക്ബ്(ഡിട്രോയ്റ്റ്).

മെമ്മോറിയല്‍ സര്‍വ്വീസ്-നവം.28 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍, കരോള്‍ട്ടണ്‍-ഡാളസ്.

ഫ്യൂണറല്‍ സര്‍വ്വീസ്-നവം.29 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ബിലീവേഴ്‌സ് ബൈബിള്‍ചാപ്പല്‍, കരോള്‍ട്ടണ്‍, ഡാളസ്.

തുടര്‍ന്ന് റോളിങ്ങ് ഓക്ക്‌സ്, മെമ്മോറിയല്‍ സെന്റര്‍, കോപ്പല്‍ മൃതദേഹം സംസ്‌ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍ ജോസഫ്-214 384 2130


പി.എം.ജേക്കബ് ഡാളസ്സില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക