Image

കമല്‍ഹാസനും ഗൗതമിയും മാതാപിതാക്കളെപോലെ: നിവേദ

Published on 25 November, 2014
കമല്‍ഹാസനും ഗൗതമിയും മാതാപിതാക്കളെപോലെ: നിവേദ
ഉലക നായകന്‍ കമല്‍ഹാസനും പത്‌നി ഗൗതമിയും നിക്ക്‌ മാതാപിതാക്കളെപോലെ ആണെന്ന്‌ മലയാളി നടി നിവേദ തോമസ്‌ പറഞ്ഞു. `ദൃശ്യ'ത്തിന്റെ റീമേക്കായ 'പാപനാശ'ത്തില്‍ കമല്‍ ഹസന്റെയും ഗൗമിയുടെയും മകളായിട്ടാണ്‌ നിവേദ അഭിനയിച്ചത്‌.

ഉലകനായകന്‍ കമല്‍ ഹസനും ഗൗതമിയ്‌ക്കും ഒപ്പം അഭിനയിക്കാന്‍ സാധിച്ചത്‌ തന്റെ ജീവിതത്തില്‍ എക്കാലത്തും ഓര്‍ത്തുവയ്‌ക്കാവുന്ന നിമിഷങ്ങളാണെന്ന്‌ നിവേദ പറയുന്നു.

സെറ്റില്‍ ഞാനും ഗൗതമിയും നല്ല കൂട്ടായിരുന്നു. ഒരു അമ്മയുടെ വാത്സല്യത്തോടെയാണ്‌ ഗൗതമി എന്നോട്‌ പെരുമാറിയത്‌. കമല്‍ ഹസന്‍ അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില നുറുങ്ങ്‌ കാര്യങ്ങളൊക്കെ പറഞ്ഞു തന്നെന്നും അവ കരിയറിലുടനീളം തനിക്ക്‌ ഉപകാരപ്രദമായിരിക്കുമെന്നും നിവേദ പറഞ്ഞു.

ചിത്രം സംവിധാനം ചെയ്യുന്നത്‌ ജീത്തു ജോസഫ്‌ തന്നെയാണ്‌. മലയാളത്തില്‍ മീനയുടെയും മോഹന്‍ലാലിന്റെയും മകളായി അഭിനയിക്കാന്‍ ആദ്യം വിളിച്ചത്‌ നിവേദയെയായിരുന്നു. പക്ഷെ മറ്റ്‌ ചില ചിത്രങ്ങളുമായി നിവേദ തിരക്കിലായപ്പോഴാണ്‌ അവസരം അന്‍സിബയ്‌ക്ക്‌ ലഭിച്ചത്‌. രണ്ടാം വര്‍ഷ ആര്‍ക്കിടെക്ട്‌ വിദ്യാര്‍ത്ഥിയാണ്‌ നിവേദ.
കമല്‍ഹാസനും ഗൗതമിയും മാതാപിതാക്കളെപോലെ: നിവേദ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക