Image

ഡാലസ്‌ ക്രൈസ്റ്റ്‌ കിംഗ്‌ ക്‌നാനായ ഇടവകയിലെ സെമിത്തേരി വാങ്ങല്‍ അവസാന ഘട്ടത്തില്‍

Published on 24 November, 2014
ഡാലസ്‌ ക്രൈസ്റ്റ്‌ കിംഗ്‌ ക്‌നാനായ ഇടവകയിലെ സെമിത്തേരി വാങ്ങല്‍ അവസാന ഘട്ടത്തില്‍
ഡാലസ്‌: കഴിഞ്ഞ ആറു മാസമായി ഡാലസിലെ ക്രൈസ്റ്റ്‌ ദി കിംഗ്‌ ക്‌നാനായ ഇടവകയും, കോപ്പേല്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന റോലിംഗ്‌ ഒയ്‌കസ്‌ മെമ്മോറിയല്‍ സെമിത്തേരി കമ്പനിയുമായി നടത്തിവന്നിരുന്ന സെമിത്തേരി വാങ്ങല്‍ ഇടപാടുകള്‍ പൂര്‍ത്തിയായി. കോപ്പേല്‍ സിടിയുടെ ഉടമസ്ഥതയിലുള്ള ഈ സെമിത്തേരിയില്‍ നിന്നും 161 പ്ലോട്ടുകള്‍ ഇടവക അംഗങ്ങള്‍ വാങ്ങിച്ചു ഈ പദ്ധതി വന്‍ വിജയമാക്കിതീര്‍ത്തു.

ഇടവക ദേവാലയത്തില്‍ നിന്നും പത്ത്‌ മൈല്‍ അകലം മാത്രമേ ഉള്ളു സെമിത്തേരിയിലേക്ക്‌ . കോപ്പേല്‍ നഗരത്തിലുള്ള സെന്റ്‌ അല്‍ഫോന്‍സാ ഇടവകയും ഈ സംരഭത്തില്‍ സഹകരിച്ചു. രണ്ടു പള്ളികളുടെയും സെമിത്തേരി മധ്യത്തില്‍ സെന്റ്‌ അല്‍ഫോന്‍സാ ചാപ്പലും കോപ്പേല്‍ സിടിയുടെ ചിലവില്‍ നിര്‍മ്മിിക്കുന്നതാണ്‌. ഈ പരിപാടികള്‍ക്ക്‌ ഇടവക വികാരി ഫാ. ജോസഫ്‌ ശൗര്യമാക്കല്‍ നേതൃത്വം നല്‍കി.
ഡാലസ്‌ ക്രൈസ്റ്റ്‌ കിംഗ്‌ ക്‌നാനായ ഇടവകയിലെ സെമിത്തേരി വാങ്ങല്‍ അവസാന ഘട്ടത്തില്‍
പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം തിയോഫിന്‍ ചാമക്കാല, സെമിത്തേരി മാനെജെര്‍ നാഓമി മര്‍ച്ചണ്ട്‌, വികാരി ഫാദര്‍ ജോസഫ്‌ ശൗര്യമാക്കല്‍ എന്നിവര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക