Image

ശാസ്ത്രവും മതവും പരസ്പര പൂരകങ്ങളാണ്- റൈറ്റ്.റവ.യൂയാക്കീം മാര്‍ കുറിലോസ്

പി.പി.ചെറിയാന്‍ Published on 24 November, 2014
ശാസ്ത്രവും മതവും പരസ്പര പൂരകങ്ങളാണ്- റൈറ്റ്.റവ.യൂയാക്കീം മാര്‍ കുറിലോസ്
ഫാര്‍മേഴ്‌സ്ബ്രാഞ്ച്:ശാസ്ത്രവും-മതവും പരസ്പര വിരുദ്ധമാണെന്ന് തോന്നാമെങ്കിലും, ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഇവ രണ്ടും പരസ്പര പൂരകമാകുന്നതിന്റെ രഹസ്യം ഇതിനു പുറകില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു അദൃശ്യശക്തി നാം വിശ്വസിക്കുന്ന ഈശ്വരന്‍ തന്നെയാണെന്ന് നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മുന്‍ ഭദ്രാസനാധിപനും, കൊട്ടാരക്കം-നിലക്കല്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പായുമായ റൈറ്റ്.റവ.ഡോ.യൂയാക്കീം മാര്‍ കുറിലോസ് കന്യകാമറിയാമിന്റെ ജീവിതത്തെ ആസ്്പദമാക്കി നടത്തിയ പ്രഭാഷണത്തില്‍ വ്യക്തമാക്കി. അസംഭവ്യമെന്ന് ചിന്തിക്കുമ്പോള്‍ തന്നെ ദൈവദൂതന്‍ നല്‍കിയ വാഗ്ദാനം നിറവേറുന്നതിന് പൂര്‍ണ്ണായും സമര്‍പ്പിച്ച കന്യകാമറിയത്തിന്റെ ജീവിതം ഏവര്‍ക്കും അനുകരണീയമാണെന്നും തിരുമേനി ചൂണ്ടിക്കാട്ടി. മറിയയിലൂടെ പൂര്‍ത്തീകരിക്കപ്പെടേണ്ട ദൗത്യത്തെകുറിച്ചു ദൈവദൂതന്‍ വെളിപ്പെടുത്തുമ്പോള്‍. ശാസ്ത്രം പകച്ചു നില്‍ക്കുന്നതായി കാണുന്നു. വാഗ്ദാനത്തെ പൂര്‍ത്തീകരണത്തിലൂടെ ശാസ്ത്രവും, മതവും ഒരേ സമയം വിജയമാഘോഷിക്കുന്നതായും നാം തുടര്‍ന്ന് മനസ്സിലാക്കുന്നു. ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും പരിപാവനമായി കരുതുന്നത് ഈശ്വര ഇംഗിതത്തിന് സമര്‍പ്പിക്കുന്നതിനു പോലും തയ്യാറായ മറിയ സമൂഹത്തിന്റെ മുമ്പില്‍ വലിയൊരു വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നമ്മുടെ ജീവിതത്തില്‍ വിലയേറിയതായി കരുതുന്നത് എന്തോ, അത് ഈശ്വരന് സമര്‍പ്പിക്കുവാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു.

ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച്് മാര്‍ത്തോമാ ചര്‍ച്ചില്‍ നവം.23 ഞായര്‍ വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ വചനപ്രഘോഷണം നടത്തുകയായിരുന്നു യൂയാക്കീം തിരുമേനി. തിരുമേനിയുടെ ജന്മദിന പിറന്നാള്‍ ഇടവകജനങ്ങള്‍ കേക്കുമുറിച്ചു ആഘോഷിച്ചു. കൊട്ടാരക്കര നിലക്കല്‍ ഭദ്രാസനം ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവകജനങ്ങള്‍ നല്‍കിയ സഹകരണത്തിനു തിരുമേനി പ്രത്യേകം നന്ദി രേഖപ്പെടുത്തി.

ശാസ്ത്രവും മതവും പരസ്പര പൂരകങ്ങളാണ്- റൈറ്റ്.റവ.യൂയാക്കീം മാര്‍ കുറിലോസ്ശാസ്ത്രവും മതവും പരസ്പര പൂരകങ്ങളാണ്- റൈറ്റ്.റവ.യൂയാക്കീം മാര്‍ കുറിലോസ്ശാസ്ത്രവും മതവും പരസ്പര പൂരകങ്ങളാണ്- റൈറ്റ്.റവ.യൂയാക്കീം മാര്‍ കുറിലോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക