Image

ഫിലിപ്പ് സഖറിയ 68 ന്യൂയോര്‍ക്കില്‍ നിര്യാതനായി

മോഹന്‍ വറുഗീസ് Published on 23 November, 2014
ഫിലിപ്പ് സഖറിയ 68 ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ഒരു ദശാപ്തത്തില്‍ കൂടുതല്‍ കുടുംബസമേതം താമസിച്ചുവന്ന അയിരൂര്‍ മുഴയന്‍ പുന്നക്കല്‍ കുടുംബാംഗം ഫിലിപ്പ് സഖറിയ നവംബര്‍ 23ന് ഞായര്‍ രാവിലെ രണ്ടുമണിക്ക് സ്വവസതിയില്‍ നിര്യാതനായി. പരേതരായ മുഴയന്‍ പുന്നക്കല്‍ എം.പി. സഖറിയായുടെയും സാറാമ്മ സഖറിയായുടെയും സീമന്ത പുത്രനാണ് പരേതന്‍. കരിങ്കുന്നം കൂടുങ്കല്‍ കുടുംബാംഗമായ മിസ്സിസ്സ് ഏലിയാമ്മ ഫിലിപ്പ് സഹധര്‍മ്മിണിയാണ്. മക്കള്‍ സാറാമ്മ(റജല), എലിസബത്ത്(അജല), മേരി(സജല), സഖറിയ(ബാബു) എന്നിവരാണ്.

മരുമക്കള്‍ ജസ്റ്റിന്‍ ജീന്‍സ്, ജെന്‍സണ്‍, സിമി എന്നിവരും, കൊച്ചുമക്കള്‍- ജെഫിന്‍, ജെറി, ഗ്രേസ്, ലിസ്, റ്റാനിയ, സിയോന, എവിന്‍ എന്നിവരുമാണ്. പരേതന്റെ സഹോദരി സഹോദരങ്ങള്‍ പന്ത്രണ്ടുപേരും കുടുംബസമേതം ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാണ്. നവംബര്‍ 24ന് തിങ്കള്‍ വൈകീട്ട് 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ വ്യൂവിങ് നടക്കുന്നതാണ്. അഡ്രസ് 2175 Jerico Tpke: New Hyde park, Ny-11040.

Funeral Service: Tuesday november 25th, 10am st.Vincent de paul Malankara Catholic Cathedal, 1500 De Paul Street, Elmont, Ny-11003.
Interment: ST. Charles Cemetry, 2015 Wellwood Ave, Farmingdale, NY11735.
ശവസംസ്‌ക്കാര കര്‍മ്മങ്ങള്‍ക്ക് അമേരിക്കയിലെ മലങ്കര കാത്തലിക്ക് അമേരിക്കയിലെ മലങ്കര കാത്തലിക് എക്‌സാര്‍ക്കേറ്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ യൂസബിയോസ് പ്രധാന കാര്‍മ്മികത്വം നല്‍കുന്നതാണ്.

ഫിലിപ്പ് സഖറിയ 68 ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക