Image

മങ്ക വോളിബോള്‍ മത്സരം അവിസ്‌മരണീയമായി

ജോയിച്ചന്‍ പുതുക്കുളം Published on 22 November, 2014
മങ്ക വോളിബോള്‍ മത്സരം അവിസ്‌മരണീയമായി
നോര്‍ത്തേണ്‍ കാലിഫോര്‍ണിയ: മങ്ക (മലയാളി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ) ,കേരള പിറവി ദിനത്തില്‍ ബേ ഏരിയയില്‍ ആദ്യമായി സംഘടിപ്പിച്ച വോളിബോള്‍ മത്സരം വന്‍ വിജയമായി . സാന്റമോണ്‍ മേയര്‍ ബില്‍ക്ലാര്‍ക്ക്‌ ഉത്‌ഘാടനംചെയ്‌ത ഈ വാശിയേറിയ മത്സരത്തില്‍ മലയാളികള്‍ മാത്രം ഉള്‍പ്പെട്ട പതിനാറുടീമുകള്‍ പങ്കെടുത്തു .സാന്‍ലിറാഡോ വോളിബോള്‍ ക്ലബ്‌ ഒന്നാം സമ്മാനവും ,ബേ മലയാളി ക്ലബ്‌ കേരളാ സിക്‌സെസ്‌ രണ്ടാം സമ്മാനവും, ക്‌നാനായ ജംബെഴ്‌സ്‌ മൂന്നാം സ്ഥാനവും , വനിതകളുടെ ടീം ആയ ടച്ച്‌ത്രീ നാലാം സ്ഥാനവും കരസ്ഥമാക്കി .

മങ്ക ജോയിന്റ്‌ സെക്രട്ടറി ബീനയുടെയും , ബോര്‍ഡ്‌ മെംബര്‍ സുനില്‍ വര്‍ഗീസിന്റേയും നേതൃത്തത്തില്‍ നടന്ന ഈ മത്സരങ്ങള്‍ ആദ്യവസാനം കാണികളില്‍ ആവേശം ഉണര്‍ത്തി. സ്‌പോണ്‍സര്‍മാരായ തെകേക്ക്‌ ഫാമിലി , ചാള്‍സ്‌ നെല്ലേരി ,തേക്വിസ്‌താ മുതലായവര്‍ ഈവോളിബോള്‍ മത്സരത്തിനു പ്രത്യേക സമ്മാനങ്ങളുമായി എത്തി ആദ്യമത്സരം അവിസ്‌മരണീയമാക്കി.വളരെ ആവേശവും, അര്‍പ്പണബോധവും നിറഞ്ഞ പതിനാറുടീമുകളും , ധാരാളം കാണികളും , സഹായികളും , സ്‌പോണ്‍സേഴ്‌സുമൊക്കം ഇനി വരുംവര്‍ഷങ്ങളിലും ഇതുപോലെയുള്ള അതിഭീരമായി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തോടെ മങ്ക കേരളപിറവിദിനം ആഘോഷിച്ചു.
മങ്ക വോളിബോള്‍ മത്സരം അവിസ്‌മരണീയമായി
മങ്ക വോളിബോള്‍ മത്സരം അവിസ്‌മരണീയമായി
മങ്ക വോളിബോള്‍ മത്സരം അവിസ്‌മരണീയമായി
മങ്ക വോളിബോള്‍ മത്സരം അവിസ്‌മരണീയമായി
മങ്ക വോളിബോള്‍ മത്സരം അവിസ്‌മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക