Image

ഇന്ത്യയിലെവിടെക്കും പ്രസാദമയക്കാം; തപാലിലൂടെ

അനില്‍ പെണ്ണുക്കര Published on 22 November, 2014
ഇന്ത്യയിലെവിടെക്കും പ്രസാദമയക്കാം; തപാലിലൂടെ
സന്നിധാനത്ത് പ്രവര്‍ത്തിക്കുന പോസ്റ്റ് ഓഫീസിലൂടെ ഭക്തര്‍ക്ക് ഇന്ത്യയിലെവിടെയ്ക്കും പ്രസാദമയക്കാം. ഫഌറ്റ് റേറ്റ് ബോക്‌സ് എന്ന പദ്ധതിയിലൂടെ ഒരു കിലോ മുതല്‍ അഞ്ച് കിലോ വരെ തൂക്കമുള്ള അപ്പം, അരവണ പാഴ്‌സലുകള്‍ അയക്കാന്‍ കഴിയും. ഒരു കിലോ വരെ 125 രൂപയ്ക്കും രണ്ട് മുതല്‍ രണ്ടര കിലോ വരെ 200 രൂപയും മൂന്ന് മുതല്‍ അഞ്ച് കിലോ വരെ 400 രൂപയുമാണ് ഈടാക്കുന്നത്.

വിവിധ മൊബൈല്‍ സര്‍വീസുകളുടെ ഫ്‌ളെക്‌സി റീ ചാര്‍ജുകല്‍ പോസ്റ്റ് ഓഫീസില്‍ നിന്നും ലഭ്യമാണ്. ഇന്റ്റെന്റ് മണി ഓര്‍ഡര്‍ പദ്ധതിയിലൂടെ 1000 രൂപ മുതല്‍ 50,000 രൂപ വരെ മണി ട്രാന്‍സ്ഫര്‍ രീതിയില്‍ പണമയക്കാം. കമ്പ്യൂട്ടര്‍ സംവിധാനമുള്ള പോസ്റ്റ് ഓഫീസുകളില്‍ നിന്ന് മാത്രമേ ഈ ആനുകൂല്യം കൈപ്പറ്റാന്‍ കഴിയൂ. മണി ഓര്‍ഡര്‍ നമ്പരും തിരിച്ചറിയല്‍ രേഖയും കാണിച്ചാല്‍ പണം സ്വീകരിക്കാന്‍ കഴിയും. സന്നിധാനത്തെ തൊഴിലാളികള്‍ക്ക് ഈ പദ്ധതി ഏറെ ഗുണം ചെയ്യും.
മാളികപ്പുറത്തിന് സമീപം പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസ് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കും.

ഇന്ത്യയിലെവിടെക്കും പ്രസാദമയക്കാം; തപാലിലൂടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക