Image

തോമസ് കൈലത്തിന് പ്രസിഡന്റ് ഒബാമ അവാര്‍ഡ് നല്‍കി ആദരിച്ചു

പി.പി.ചെറിയാന്‍ Published on 22 November, 2014
 തോമസ് കൈലത്തിന് പ്രസിഡന്റ് ഒബാമ അവാര്‍ഡ് നല്‍കി ആദരിച്ചു
വാഷിങ്ടണ്‍ ഡിസി : ഇന്‍ഫര്‍മേഷന്‍ ആന്റ് സയന്‍സ് സിസ്റ്റത്തിന് സമഗ്ര സംഭാവന നല്‍കിയ ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ തോമസ് കൈലാത്തിന് (72) നവംബര്‍ 20 ന് വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ വെച്ച് നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് അവാര്‍ഡ് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ സമ്മാനിച്ചു. 1935 ല്‍ സിറിയന്‍ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് കേരളത്തില്‍ ജനിച്ച തോമസ് കൈലാത്ത് ഇന്ത്യന്‍ സിലിയന്‍സിനു നല്‍കുന്ന പരമോന്നത ബഹുമതിയായ പത്മഭൂഷന്‍ സ്ഥാനത്തിനര്‍ഹനായിട്ടുണ്ട്.

ടെലി കമ്യൂണിക്കേഷനില്‍ പൂനയില്‍ നിന്നും ഡിഗ്രിയും മാസചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദവും തോമസ് കരസ്ഥമാക്കിയിട്ടുണ്ട്.

സ്റ്റാന്‍ ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിങ്, ഗണിത സാസ്ത്രം എന്നിവയില്‍ ഗവേഷണം തുടരുന്നു. തോമസ് കൈലാത്തിന് അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന 18 ശാസ്ത്രജ്ഞന്മാരില്‍ പ്രമുഖനെന്ന സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.

ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന  ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരെ ആദരിക്കുവാന്‍  കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത ഒബാമ പറഞ്ഞു. ഇന്ത്യന്‍ ജനതക്ക് അഭിമാനത്തിന് വക നല്‍കുന്നതാണ് ഡോ. തോമസ് കൈലാത്തിന്റെ ഈ അപൂര്‍വ്വ നേട്ടം.



 തോമസ് കൈലത്തിന് പ്രസിഡന്റ് ഒബാമ അവാര്‍ഡ് നല്‍കി ആദരിച്ചു തോമസ് കൈലത്തിന് പ്രസിഡന്റ് ഒബാമ അവാര്‍ഡ് നല്‍കി ആദരിച്ചു
Join WhatsApp News
Ponmelil Abraham 2014-11-22 08:24:45
We express our appreciation, congratulations and best wishes for the great honor bestowed upon Dr. Thomas Kailathe. God bless.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക