Image

ശ്രീകൃഷ്ണ ശരണം മമ ; കുച്ചിപുഡി ആവിഷ്‌ക്കാരം ഡാളസില്‍ അരങ്ങേറി

പി.പി.ചെറിയാന്‍ Published on 22 November, 2014
ശ്രീകൃഷ്ണ ശരണം മമ ; കുച്ചിപുഡി ആവിഷ്‌ക്കാരം ഡാളസില്‍ അരങ്ങേറി
ഗാര്‍ലന്റ് (ഡാളസ്) : എക്കോസ് ഓഫ് ഇന്ത്യ അഞ്ചാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നവംബര്‍ 15 ന് ഗാര്‍ലന്റ് ഗ്രാന്‍ വില്ല ആര്‍ട്ട് സെന്ററില്‍ കൃഷ്ണകഥയെ ആസ്പദമാക്കി ശ്രീകൃഷ്ണശരണം മമ കുച്ചിപുഡി ബാലെ അരങ്ങേറി. ഡാളസ് നാട്യാഞ്ചലി സ്‌കൂള്‍ ഓഫ് ഡാളസിലെ ഏകദേശം തൊണ്ണൂറില്‍ പരം കലാകാരന്മാരാണ് ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ ശ്രീലതാ സൂരിയുടെ നേതൃത്വത്തില്‍ ഈ പരിപാടിയില്‍ പങ്കെടുത്തു. കുച്ചിപുഡി പ്രാര്‍ഥനയോടെ ബാലേക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന 'എക്കോസ് ഓഫ് ഇന്ത്യ ഇന്ത്യയില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള പ്രസന്റേഷന്‍ നടന്നു.

ഗാര്‍ലന്റില്‍ എത്തിച്ചേര്‍ന്ന  കലാസ്വാദകരെ ഗോകുലം, വൃന്ദാവന്‍, ശ്രീകൃഷ്ണന്റെ ഗോപികമാരും, ഗോപകുമാരന്മാരും തമ്മില്‍ നടന്ന റൊമാന്റിക് സീന്‍, ഭാര്യമാരുമായുളള രാസക്രീഡ തുടങ്ങിയ ബാല്യകാല സ്മരണകളിലേക്ക് കൂട്ടികൊണ്ടുപോയ പ്രതീതിയായിരുന്നു ഉണര്‍ത്തിയത്.

ശ്രീരാഗിണി പല്ലവി ഷാ, ഡോ. രാജേഷ്, മാനസ്വി കെ., അമിയം സി., പ്രിയങ്ക, രാധാ സത്യഭാമ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അറുനൂറില്‍ പരം കാണികളുടെ മനസ്സിനേയും ശരീരത്തേയും ഒരേ പോലെ ത്രസിപ്പിച്ച കുച്ചിപുഡി മനസ്സില്‍ എന്നും മായാത്ത സ്മരണകളാണ് ഉയര്‍ത്തിയത്. പരിപാടി വിജയകരമാക്കാന്‍ സഹകരിച്ചവര്‍ക്ക് എക്കോസ് ഓഫ് ഇന്ത്യ ഡോ. പ്രസാദ് തോട്ടുകുറ  പ്രത്യേകം നന്ദി പറഞ്ഞു.



ശ്രീകൃഷ്ണ ശരണം മമ ; കുച്ചിപുഡി ആവിഷ്‌ക്കാരം ഡാളസില്‍ അരങ്ങേറിശ്രീകൃഷ്ണ ശരണം മമ ; കുച്ചിപുഡി ആവിഷ്‌ക്കാരം ഡാളസില്‍ അരങ്ങേറിശ്രീകൃഷ്ണ ശരണം മമ ; കുച്ചിപുഡി ആവിഷ്‌ക്കാരം ഡാളസില്‍ അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക