Image

മാര്‍ പണ്ടാരശേരിക്ക്‌ ന്യൂയോര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം

സാബു തടിപ്പുഴ Published on 21 November, 2014
മാര്‍ പണ്ടാരശേരിക്ക്‌ ന്യൂയോര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം
ന്യൂയോര്‍ക്ക്‌: ക്‌നാനായ കത്തോലിക്കാ ദേവാലയമായ സെന്റ്‌ സ്റ്റീഫന്‍ പാരീഷിന്റെ ചരിത്ര പുസ്‌തകത്തില്‍ തങ്കലിപികളാല്‍ എഴുതി ചേര്‍ക്കേണ്ട നിമിഷങ്ങളാണ്‌ പുതുതായി ഉദ്‌ഘാടനം ചെയ്യപ്പെടുന്ന പാരീഷ്‌ ഹാള്‍. ഇടവകാംഗങ്ങളുടെ ചെറുതും വലുതുമായ സംഭാവനകള്‍ സ്വീകരിച്ചാണ്‌ ഈ സംരംഭം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്‌. 300 പേര്‍ക്ക്‌ പാര്‍ട്ടി നടത്താവുന്ന രീതിയിലാണ്‌ ഹാള്‍ ക്രമീകരിച്ചിരിക്കുന്നത്‌.

ഉദ്‌ഘാടന കര്‍മ്മങ്ങള്‍ക്കായി ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്ന മാര്‍ ജോസഫ്‌ പണ്ടാരശേരിക്ക്‌ വികാരി ഫാ. ജോസ്‌ തറയ്‌ക്കലിന്റെ നേതൃത്വത്തില്‍ ജെ.എഫ്‌.കെ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ പിതാവിനെ ഇടവക പള്ളിയിലേക്ക്‌ സ്വാഗതം ചെയ്യും. തുടര്‍ന്ന്‌ ഉദ്‌ഘാടന കര്‍മ്മം നടക്കും. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ, സ്‌നേഹവിരുന്ന്‌ എന്നിവയുണ്ടായിരിക്കും. ന്യൂയോര്‍ക്കിലെ എല്ലാ ക്‌നാനായക്കാരേയും പള്ളിയങ്കണത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നു.
മാര്‍ പണ്ടാരശേരിക്ക്‌ ന്യൂയോര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം
മാര്‍ പണ്ടാരശേരിക്ക്‌ ന്യൂയോര്‍ക്ക്‌ എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക