Image

ഒമ്പതാമത്‌ മലങ്കര കത്തോലിക്കാ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ ചെയ്‌തു

മോഹന്‍ വര്‍ഗീസ്‌ Published on 21 November, 2014
ഒമ്പതാമത്‌ മലങ്കര കത്തോലിക്കാ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ ചെയ്‌തു
വാഷിംഗ്‌ടണ്‍: 2015 ഓഗസ്റ്റില്‍ നടക്കാന്‍ പോകുന്ന ഒമ്പതാമത്‌ മലങ്കര കത്തോലിക്കാ നാഷണല്‍ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ ചെയ്‌തു. മൂന്നുവര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന കണ്‍വന്‍ഷന്‌ വേദിയാകാന്‍ പോകുന്നത്‌ വെര്‍ജീനിയയിലെ ലിസ്‌ബര്‍ഗിലെ നാഷണല്‍ കോണ്‍ഫറന്‍സ്‌ സെന്ററാണ്‌.

നവംബര്‍ ഒമ്പതാം തീയതി വാഷിംഗ്‌ടണ്‍ മലങ്കര കത്തോലിക്കാ ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷമാണ്‌ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ ചെയ്‌തത്‌. വാഷിംഗ്‌ടണ്‍ ഇടവകയിലെ ഡോ. സിന്ധു സ്റ്റീഫന്‍ ഈ കണ്‍വന്‍ഷന്റെ ഗ്രാന്റ്‌ മെഗാ സ്‌പോണ്‍സറാണ്‌.

മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുവാനും കൂടുതല്‍ പ്രശോഭിപ്പിക്കാനും ഈ കണ്‍വന്‍ഷന്‌ സാധിക്കുമെന്ന്‌ കിക്ക്‌ഓഫ്‌ കര്‍മ്മം നിര്‍വഹിച്ചുകൊണ്ട്‌ അഭിവന്ദ്യ തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത പ്രത്യാശ പ്രകടിപ്പിച്ചു. വാഷിംഗ്‌ടണ്‍ ഇടവകയിലെ ടി.സി. ഗീവര്‍ഗീസ്‌, ഐസക്‌ ജോര്‍ജ്‌, ജേക്കബ്‌ തോമസ്‌, വര്‍ഗീസ്‌ ജോര്‍ജ്‌, മാത്യു ജോണ്‍, തോമസ്‌ ഫിലിപ്പ്‌, രാജീവ്‌ ശങ്കരത്തില്‍, ജോസഫ്‌ കളംപനായില്‍, ജസ്റ്റിന്‍ തോമസ്‌, ജിജി, പ്രദീപ്‌ ചുണ്ടുവാലേല്‍ എന്നിവര്‍ കണ്‍വന്‍ഷന്റെ ഗോള്‍ഡന്‍ സ്‌പോണ്‍സേഴ്‌സാണ്‌.
ഒമ്പതാമത്‌ മലങ്കര കത്തോലിക്കാ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ ചെയ്‌തു
Join WhatsApp News
Ponmelil Abraham 2014-11-22 08:18:02
Best wishes and compliments for the upcoming Malankara Catholic Convention.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക