Image

ഇരുള്‍ത്തെളിച്ചം (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു), D.Sc., Ph.D)

Published on 20 November, 2014
ഇരുള്‍ത്തെളിച്ചം (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു), D.Sc., Ph.D)
ഇന്നലേയും
അജ്ഞാതന്റെ വിളിയുണ്ടായി:
`വിധ്വംസക വിദൂഷകന്‍
കാട്ടില്‍ പോയിരിക്കുന്നു!'

ഈശ്വരാ!
എത്ര കാലമായി
അവനെ അന്വേഷിക്കുന്നു:
പിടികൊടുക്കാത്തവനാണ്‌
പെരുങ്കള്ളനെന്ന്‌!
വിശുദ്ധ ഗ്രന്ഥത്തില്‍
എഴുതാഞ്ഞതെന്തേ?
വെളിപാടിന്റെ വരികളില്‍
വരയാഞ്ഞതെന്തേ?

മായും മെയ്യുതിരഞ്ഞ്‌
വാക്കുകള്‍ വാര്‌ത്തു :
അതിനുള്ള പതവാരം
കാണിക്കയായി
പെട്ടിയിലിട്ടു;
തഴമ്പുകല്ലിച്ച മുട്ടില്‍
മുട്ടിപ്പായി പ്രാര്‌ത്ഥിടച്ചു:
`പിതാവേ,
ആ പാന
പാത്രം
അയാളുടെ ചൂണ്ടുവിരലില്‍ നിന്ന്‌
അകറ്റേണമേ'യെന്ന്‌!
ഇരുള്‍ത്തെളിച്ചം (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു), D.Sc., Ph.D)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക