Image

സ്റ്റാറ്റന്‍ ഐലന്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന് പുതിയ നേതൃത്വം

ബിജു ചെറിയാന്‍ Published on 21 November, 2014
സ്റ്റാറ്റന്‍ ഐലന്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന് പുതിയ നേതൃത്വം
ന്യൂയോര്‍ക്ക് :  സ്റ്റാറ്റന്‍ ഐലന്റിലെ വിവിധ കേരള ക്രൈസ്തവ ദേവാലയങ്ങളും സംയുക്ത കൂട്ടായ്മ എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ സ്റ്റാറ്റന്‍ ഐലന്റിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നവംബര്‍ 21-ാം തിയതി മാര്‍ത്തോമാ പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് റവ.മാത്യൂസ് ഏബ്രഹാമിന്റെ (സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമാ ചര്‍ച്ച് ) മഹനീയ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമാ, കാത്തോലിക്ക ദേവാലയങ്ങളിലെ വൈദീക ശ്രേഷ്ഠരും അത്മായ പ്രതിനിധികളും പങ്കെടുത്തു.

കഴിഞ്ഞ ഒരു വര്‍ഷത്തെ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് റവ.മാത്യൂസ് ഏബ്രഹാം തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ വിശദീകരിക്കുകയും, സഹകരിച്ച എല്ലാ ഇടവകകളോടുള്ള നിസ്സീമമായ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ശ്രീ.പൊന്നച്ചന്‍ ചാക്കോ (വൈസ് പ്രസിഡന്റ്) വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സ്റ്റാറ്റന്‍ ഐലന്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന് പുതിയ നേതൃത്വം
സ്റ്റാറ്റന്‍ ഐലന്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന് പുതിയ നേതൃത്വം
സ്റ്റാറ്റന്‍ ഐലന്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന് പുതിയ നേതൃത്വം
സ്റ്റാറ്റന്‍ ഐലന്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന് പുതിയ നേതൃത്വം
സ്റ്റാറ്റന്‍ ഐലന്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന് പുതിയ നേതൃത്വം
സ്റ്റാറ്റന്‍ ഐലന്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന് പുതിയ നേതൃത്വം
സ്റ്റാറ്റന്‍ ഐലന്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന് പുതിയ നേതൃത്വം
സ്റ്റാറ്റന്‍ ഐലന്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന് പുതിയ നേതൃത്വം
സ്റ്റാറ്റന്‍ ഐലന്റ് എക്യുമെനിക്കല്‍ കൗണ്‍സിലിന് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക