Image

ലൈംഗിക പീഡന കേസില്‍ അറസ്റ്റ് വാറന്റ്: അസാന്‍ജിന്റെ അപ്പീല്‍ തള്ളി

Published on 21 November, 2014
 ലൈംഗിക പീഡന കേസില്‍ അറസ്റ്റ് വാറന്റ്: അസാന്‍ജിന്റെ അപ്പീല്‍ തള്ളി

സ്‌റ്റോക്‌ഹോം: ലൈംഗിക പീഡന കേസില്‍ നാലു വര്‍ഷം മുമ്പുള്ള അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് നല്‍കിയ അപ്പീല്‍ സ്വീഡിഷ് കോടതി തള്ളി. എംബസിയില്‍ അഭയം തേടിയെന്നത് മുന്‍നിര്‍ത്തിയോ അവിടെ കഴിയുന്ന കാലത്തോളം അറസ്റ്റ് വാറന്റ് നടപ്പാക്കാനാകില്‌ളെന്നതിനാലോ വാറന്റ് റദ്ദാക്കാനാവില്‌ളെന്ന് സ്വീഡിഷ് അപ്പീല്‍ കോടതി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
വിചാരണക്കെന്ന പേരില്‍ സ്വീഡനിലേക്കും തുടര്‍ന്ന് യു.എസിലേക്കും നാടുകടത്താനുള്ള സാധ്യത കണക്കിലെടുത്ത് ആസ്‌ട്രേലിയന്‍ പൗരനായ അസാന്‍ജ് 2012 ജൂണ്‍ മുതല്‍ ഇക്വഡോറിലെ ലണ്ടന്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയാണ്. സ്വീഡിഷ് പൗരന്മാരായ രണ്ടുപേരാണ് അസാന്‍ജിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരം ചോര്‍ത്തലിന് നേതൃത്വം വഹിച്ച അസാന്‍ജിനെ സ്വീഡനു പുറമെ യു.എസും വിചാരണക്കായി കാത്തിരിക്കുന്നുണ്ട്. സ്വീഡനിലേക്ക് നാടുകടത്തപ്പെട്ടാല്‍ തുടര്‍ന്ന് യു.എസിനും അദ്ദേഹത്തെ കൈമാറിയേക്കുമെന്നാണ് ആശങ്ക. വിക്കിലീക്‌സിന് വിവരം കൈമാറിയ കേസില്‍ മുന്‍ അമേരിക്കന്‍ സൈനികന്‍ ചെല്‍സി മാനിങ്ങിന് 35 വര്‍ഷം തടവുശിക്ഷ ലഭിച്ചിരുന്നു.
അമേരിക്കക്കും വിവിധ ലോക രാജ്യങ്ങള്‍ക്കും ഏറെ തലവേദന സൃഷ്ടിച്ച വിക്കിലീക്‌സ് വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സ്ഥാപകനായ അസാന്‍ജ് അഭയാര്‍ഥിയാകേണ്ടിവന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക