Image

ആശങ്ക വേണ്ടെന്ന് ഇടുക്കി കലക്ടര്‍; ഷട്ടര്‍ തുറക്കില്ലെന്ന് തേനി കലക്ടര്‍

Published on 21 November, 2014
 ആശങ്ക വേണ്ടെന്ന് ഇടുക്കി കലക്ടര്‍; ഷട്ടര്‍ തുറക്കില്ലെന്ന് തേനി കലക്ടര്‍
കുമളി: ജലനിരപ്പ് ഉയര്‍ന്നതില്‍ ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. മഴ കൂടിയാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് അന്തിമരൂപമായെന്നും കലക്ടര്‍ വാര്‍ത്താലേഖകരെ അറിയിച്ചു.
അതേസമയം, അണക്കെട്ട് ഷട്ടര്‍ ഇപ്പോള്‍ തുറക്കില്‌ളെന്ന് തേനി കലക്ടര്‍ പളനിസ്വാമി അറിയിച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 2000 ഘനയടിക്ക് മുകളിലായാല്‍ മാത്രമേ ഷട്ടര്‍ തുറക്കാവൂ. സ്പില്‍വേ ഷട്ടര്‍ തുറക്കുന്നതിന് മുമ്പ് ജാഗ്രതാ നിര്‍ദേശം നല്‍കുമെന്നും കലക്ടര്‍ ഫാക്‌സ് സന്ദേശത്തിലൂടെ വ്യക്തമാക്കി.
അതേസമയം, ജലം കൊണ്ടു പോകുന്നത് തമിഴ്‌നാട് സെക്കന്‍ഡില്‍ 1850 ഘനയടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക