Image

മുലായം സിങ്ങിന്റെ 75ാം ജന്മദിനത്തില്‍ രാജകീയ ആഘോഷം

Published on 21 November, 2014
മുലായം സിങ്ങിന്റെ 75ാം ജന്മദിനത്തില്‍ രാജകീയ ആഘോഷം

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ 75ാം ജന്മദിനം ശനിയാഴ്ച രാജകീയമായി ആഘോഷിക്കാന്‍ ലക്ഷങ്ങള്‍ പൊടിപൊടിക്കുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതിനു പണംചെലവഴിക്കുന്നത് ആക്ഷേപത്തിന് ഇടവരുത്തി. രാംപൂരില്‍ ഘോഷയാത്ര, അലങ്കരിച്ച വാഹനത്തില്‍ മുലായമിന്റെ നഗര പ്രദക്ഷിണം, നഗരവീഥിയില്‍ ഉടനീളം കലാപരിപാടികള്‍, സദ്യ എന്നിങ്ങനെബഹുമുഖ പരിപാടികളാണ് യു.പി മന്ത്രി അസംഖാന്റെ നേതൃത്വത്തില്‍ തയാറാക്കിയിരിക്കുന്നത്.

മുലായം സഞ്ചരിക്കുന്നത് വിക്ടോറിയന്‍ കാലത്തെ കുതിരകളെ പൂട്ടിയ വാഹനത്തിലാണ്. 75 അടി നീളമുള്ള കേക്ക് അദ്ദേഹം മുറിക്കും. പ്രമുഖ ഗായകരുടെ സംഗീത സായാഹ്നവും സാംസ്‌കാരിക വകുപ്പിന്റെ കലാപരിപാടികളും സര്‍ക്കാര്‍ ചെലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക