Image

റിപ്പബ്‌ളിക് ദിനത്തില്‍ ഒബാമ മുഖ്യാതിഥിയാകും

Published on 21 November, 2014
റിപ്പബ്‌ളിക് ദിനത്തില്‍ ഒബാമ മുഖ്യാതിഥിയാകും

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്‌ളിക്ക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മുഖ്യാതിഥിയാകും. റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഒബാമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു. ഇക്കാര്യം മോദി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ക്ഷണം സ്വീകരിച്ചതായും ഒബാമ റിപ്പബ്‌ളിക് ദിനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പോകുന്നുവെന്നും യു.എസ് പ്രസിഡന്റിന്റെ നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ട്വീറ്ററിലൂടെ പ്രതികരിച്ചു.

ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം വൈറ്റ്ഹൗസും സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് റിപ്പബ്‌ളിക് ദിനത്തില്‍ മുഖ്യാതിഥിയായി ഇന്ത്യയില്‍ എത്തുന്നത്. ഇക്കഴിഞ്ഞ സെപ്തംബറില്‍ മോദി യു.എസില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക