Image

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സ് കൊല്‍ക്കത്തയെ തകര്‍ത്തു

Published on 21 November, 2014
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സ് കൊല്‍ക്കത്തയെ തകര്‍ത്തു
കൊച്ചി: കരുത്തരായ കൊല്‍ക്കത്തയെ തകര്‍ത്ത് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സിന് ജയം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. കളം നിറഞ്ഞ് കളിച്ച കേരളം നാലാം മിനിട്ടിലും നാല്‍പ്പത്തി രണ്ടാം മിനിട്ടിലും കൊല്‍ക്കത്തയുടെ ഗോള്‍വല കുലുക്കി. നാലാം മിനിട്ടില്‍ ഇയാന്‍ ഹ്യൂമാണ് കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പെട്രോ ഗുസ്മവോ രണ്ടാം ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ കേരളത്തിന്റെ പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്ത ഫിക്രു കൊല്‍ക്കത്തക്ക് വേണ്ടി ഗോള്‍ നേടി. 55 ാം മിനിട്ടിലായിരുന്നു കൊല്‍ക്കത്തയുടെ ആശ്വാസ ഗോള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. ലീഗിലെ കരുത്തരായ അത്‌ലറ്റിക്കൊ ഡി കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക