Image

ആറന്‍മുള: ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി ശരിവെച്ചു

Published on 21 November, 2014
ആറന്‍മുള: ഹരിത ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതികാനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. കെ.ജി.എസ് ഗ്രൂപ്പ് നല്‍കിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. വിമാനത്താവളത്തിന് പാരിസ്ഥിതിക പഠനം നടത്തിയ ഏജന്‍സിക്ക് അംഗീകാരമില്ലെന്ന ഹരിത െ്രെടബ്യൂണല്‍ കണ്ടത്തെലാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് ശരിവെച്ചത്.

എന്‍വിറോകെയര്‍ എന്ന ഏജന്‍സിയാണ് കെ.ജി.എസ് ഗ്രൂപ്പിനുവേണ്ടി പഠനം നടത്തിയത്. 2010ല്‍ ഇവര്‍ക്ക് അംഗീകാരം ലഭിച്ചതാണെന്നും അതിനാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ പാരിസ്ഥിതികാനുമതി നല്‍കണമെന്നുമാണ് കെ.ജി.എസ് ഗ്രൂപ്പ് ഹരജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇവര്‍ക്ക് അംഗീകാരമുണ്ടെന്ന് കാണിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്ന് കാണിച്ചാണ് വിശദവാദങ്ങളിലേക്ക് കടക്കാതെ കോടതി ഹരജി തള്ളിയത്.

എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് കുമരന്‍ജിജിഷണ്‍മുഖം ഗ്രൂപ്പ് (കെ.ജി.എസ് ഗ്രൂപ്പ് )ആറന്‍മുളയില്‍ വിമാനത്താവള പദ്ധതിയുമായി രംഗത്തുവന്നത്. വന്‍ പ്രതിഷേധമാണ് ഇതിനെതിരെ ഇപ്പോള്‍ നടക്കുന്നത്. വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കിയതോടെ പദ്ധതിയുമായി കെ.ജി.എസ് ഗ്രൂപ്പിന് മുന്നോട്ട് പോകാനാവില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക