ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ളിക്ക് ദിനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. റിപ്പബ്ളിക് ദിനാഘോഷത്തിന് ഒബാമയെ ക്ഷണിച്ചതായി മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായി ഇന്ത്യയില്‍ എത്തുന്നത്.
സുഹൃത്തായ അദ്ദേഹം വരുമെന്നാണ് പ്രതീക്ഷയെന്നും മോദി ട്വീറ്റില്‍ പറയുന്നു. ഇക്കഴിഞ്ഞ സെപ്തംബറില്‍ മോദി യു.എസില്‍ സന്ദര്‍ശനം നടത്തിയിരുന്നു.