Image

ഡല്‍ഹിയില്‍ യുവാവ്‌ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

Published on 21 November, 2014
ഡല്‍ഹിയില്‍ യുവാവ്‌ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവ്‌ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഡല്‍ഹിയിലെ മുനിര്‍കയില്‍ വ്യാഴാഴ്‌ച രാത്രിയാണ്‌ സംഭവം. കഴിഞ്ഞ 48 മണിക്കൂറിനിടെയുണ്ടാകുന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ്‌ ഇത്‌.

സംഭവസമയത്ത്‌ യുവാവ്‌ മദ്യപിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സ്‌റ്റെയര്‍കേസില്‍ നിന്നും വീണ്‌ ഗുരുതരമായ മുറിവുകള്‍ യുവാവിന്‌ പറ്റിയിരുന്നതായി പൊലീസ്‌ അധികൃതര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട്‌ കിട്ടിയാല്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ്‌ വ്യക്തമാക്കി. സംഭവത്തില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്‌ച രാത്രി മണിപ്പൂര്‍ സ്വദേശിയായ സിങ്കരാന്‍ കെങ്‌ഗു (33) എന്ന യുവാവിനെ കഴുത്ത്‌ അറുത്ത്‌ മരിച്ച നിലയില്‍ ഡല്‍ഹി കോട്‌ലയിലെ മുബാറക്‌പൂരില്‍ നിന്നും കണ്ടെത്തിയിരുന്നു. മണിപ്പൂര്‍ സ്വദേശിയും ഇരുപത്തിമൂന്നുകാരനുമായ മറ്റൊരു യുവാവിനേയും വ്യാഴാഴ്‌ച തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക