Image

സമുദ്രാതിര്‍ത്തി ലംഘനം നടത്തിയെന്നാരോപിച്ച്‌ 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്‌താന്‍ അറസ്റ്റ്‌ ചെയ്‌തു

Published on 21 November, 2014
സമുദ്രാതിര്‍ത്തി ലംഘനം നടത്തിയെന്നാരോപിച്ച്‌ 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്‌താന്‍ അറസ്റ്റ്‌ ചെയ്‌തു
ഇസ്‌ലാമാബാദ്‌: സമുദ്രാതിര്‍ത്തി ലംഘനം നടത്തിയെന്നാരോപിച്ച്‌ 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്‌താന്‍ അറസ്റ്റ്‌ ചെയ്‌തു. 11 ബോട്ടുകളിലെത്തിയ ഇവരെ പാകിസ്‌താന്‍ നാവിക സുരക്ഷാ ഏജന്‍സിയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ബോട്ടുകളും പിടിച്ചെടുത്തു. പോര്‍ബന്തര്‍, ഓഖ, മാന്‍ഗ്രോള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ്‌ ബോട്ടുകള്‍.

സമുദ്രാതിര്‍ത്തി ലംഘിച്ചതിന്‍െറ പേരില്‍ ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ പിടിയിലാകുന്നത്‌ പതിവാണ്‌. സെപ്‌റ്റംബറിന്‌ ശേഷം മൂന്നാമത്തെ സമാന സംഭവമാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക