Image

ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ കംപ്‌ട്രോളറയി തോമസ്‌ ഡി നാപ്പൊളി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 21 November, 2014
ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ കംപ്‌ട്രോളറയി തോമസ്‌ ഡി നാപ്പൊളി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു
ന്യൂയോര്‍ക്ക്‌: സ്റ്റേറ്റ്‌ കംപ്‌ട്രോളറായി ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പിന്തുണയില്‍ തോമസ്‌ ഡി നാപ്പൊളി രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. നാലുവര്‍ഷമാണ്‌ കംപ്‌ട്രോളറുടെ കലാവധി.

തോമസ്‌ ടിനാപ്പൊളിയുടെ വിജയത്തില്‍ അദ്ദേഹത്തോടൊപ്പം ഡെമോക്രാറ്റിക്‌ പാര്‍ട്ടി വൈസ്‌ ചെയര്‍ കളത്തില്‍ വര്‍ഗീസ്‌, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌ എന്നിവര്‍ മന്‍ഹാട്ടനിലുള്ള ഷെറാട്ടണ്‍ ഹോട്ടലില്‍ വിജയം ആഘോഷിച്ചു.

ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ ഗവര്‍ണറായി ആന്‍ഡ്രൂ കൂമോ വന്‍ ഭൂരിപക്ഷത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച്‌ രണ്ടാം പ്രാവശ്യവും വിജയിച്ചു. അദ്ദേഹത്തിന്‌ ഇന്ത്യക്കാരുടെ വന്‍ പിന്തുണയുണ്ടായിരുന്നു. കൂടാതെ കണ്‍ഗ്രഷണല്‍ സീറ്റിലേക്ക്‌ ഡെമോക്രാറ്റിക്‌ ടിക്കറ്റില്‍ കോണ്‍ഗ്രസ്‌മാന്‍ സ്റ്റീവ്‌ ഇസ്രേലും, കോണ്‍ഗ്രസ്‌ വുമണായി കാതലിന്‍ റയ്‌സും ലോംഗ്‌ ഐലന്റില്‍ വിജയിച്ചു. കാതലിന്‍ റൈസ്‌ നേരത്തെ നാസ്സു കൗണ്ടി ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണിയായിരുന്നു. കളത്തില്‍ വര്‍ഗീസ്‌ അറിയിച്ചതാണിത്‌.
ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ കംപ്‌ട്രോളറയി തോമസ്‌ ഡി നാപ്പൊളി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടുന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ കംപ്‌ട്രോളറയി തോമസ്‌ ഡി നാപ്പൊളി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടുന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ കംപ്‌ട്രോളറയി തോമസ്‌ ഡി നാപ്പൊളി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടുന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ കംപ്‌ട്രോളറയി തോമസ്‌ ഡി നാപ്പൊളി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക