Image

പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ

Published on 21 November, 2014
പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ. വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശ ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അംഗീകരിച്ചു. ഇത് സംബന്ധിച്ച ഫയല്‍ ആഭ്യന്തര മന്ത്രിക്ക് കൈമാറി. സൂരജിനെ സസ്പെന്‍ഡ് ചെയ്യുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

സൂരജിന്‍െറ വീടുകളിലും ഓഫിസിലും കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അനധികൃത സമ്പാദ്യത്തെക്കുറിച്ചുളള രേഖകള്‍ കണ്ടത്തെിയിരുന്നു. പരിശോധനയുടേയും പിടിച്ചെടുത്ത രേഖകളെയും സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് സംഘം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക