Image

വിദ്വേഷപ്രസംഗം : തൊഗാഡിയക്കെതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള ഉത്തരവ് നല്‍കി

Published on 21 November, 2014
വിദ്വേഷപ്രസംഗം : തൊഗാഡിയക്കെതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള ഉത്തരവ് നല്‍കി

തിരുവനന്തപുരം: വിദ്വേഷപ്രസംഗം നടത്തിയതിന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെയുള്ള കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍െറ അപേക്ഷയിലാണ് സര്‍ക്കാര്‍ നടപടി. ഈ കേസിലെ പ്രതി കൂടിയാണ് കുമ്മനം രാജശേഖരന്‍. കേസ് പിന്‍വലിക്കാനുള്ള ഉത്തരവ് അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ക്കാണ് നല്‍കിയത്.

മാറാട് കലാപത്തെ ത്തുടര്‍ന്ന് 2003ല്‍ കോഴിക്കോട് മുതലക്കുളത്താണ് പ്രവീണ്‍ തൊഗാഡിയ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കോഴിക്കോട് ആറാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിട്രേറ്റ് കോടതിയിലുള്ള കേസ്. ഐ.പി.സി 153 എ പ്രകാരം മുന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് തൊഗാഡിയക്കെതിരെ ചുമത്തിയിരുന്നത്.

തൊഗാഡിയയും കുമ്മനം രാജശേഖരനും ഉള്‍പ്പടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍.

കേസ് പിന്‍വലിച്ചതില്‍ പങ്കില്ളെന്ന് ചെന്നിത്തല
അതേസമയം പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചതില്‍ പങ്കില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേസ് പിന്‍വലിക്കുന്ന കാര്യം തന്‍െറ വകുപ്പിന് കീഴില്‍ വരുന്നതല്ളെന്നും മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍ വരുന്നതാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക