Image

മുലായംസിങ്‌ യാദവിന്‍റെ 75ാം ജന്മദിനം രാജകീയ ആഘോഷം

Published on 21 November, 2014
മുലായംസിങ്‌ യാദവിന്‍റെ 75ാം ജന്മദിനം രാജകീയ ആഘോഷം

ലഖ്‌നോ: സമാജ്‌വാദി പാർട്ടി നേതാവ് മുലായംസിങ്‌ യാദവിന്‍റെ 75ാം ജന്മദിനം ശനിയാഴ്ച രാജകീയമായി ആഘോഷിക്കാൻ ലക്ഷങ്ങൾ പൊടിപൊടിക്കുന്നു. സർക്കാർ ഖജനാവിൽ നിന്ന് ഇതിനു പണംചെലവഴിക്കുന്നത് ആക്ഷേപത്തിന് ഇടവരുത്തി. രാംപൂരിൽ ഘോഷയാത്ര, അലങ്കരിച്ച വാഹനത്തിൽ മുലായമിന്‍റെ നഗര പ്രദക്ഷിണം, നഗരവീഥിയിൽ ഉടനീളം കലാപരിപാടികൾ, സദ്യ എന്നിങ്ങനെബഹുമുഖ പരിപാടികളാണ് യു.പി മന്ത്രി അസംഖാന്‍റെ നേതൃത്വത്തിൽ തയാറാക്കിയിരിക്കുന്നത്.

മുലായം സഞ്ചരിക്കുന്നത് വിക്ടോറിയൻ കാലത്തെ കുതിരകളെ പൂട്ടിയ വാഹനത്തിലാണ്. 75 അടി നീളമുള്ള കേക്ക് അദ്ദേഹം മുറിക്കും. പ്രമുഖ ഗായകരുടെ സംഗീത സായാഹ്നവും സാംസ്‌കാരിക വകുപ്പിന്‍റെ കലാപരിപാടികളും സർക്കാർ ചെലവിൽ ഏർപ്പെടുത്തിയിട്ടുണ്ട് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക