Image

നെഹ്‌റുവിന്റെ ജന്മവാര്‍ഷിക ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ മുന്‍ മന്ത്രിമാര്‍ക്ക് അതൃപ്തി

Published on 21 November, 2014
നെഹ്‌റുവിന്റെ ജന്മവാര്‍ഷിക ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ മുന്‍ മന്ത്രിമാര്‍ക്ക് അതൃപ്തി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നൂറ്റി ഇരുപത്തിയഞ്ചാമത് ജന്മവാര്‍ഷിക ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുന്‍ മന്ത്രിമാരുമായ പി.ചിദംബരത്തിനും കമല്‍നാഥിനും അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്. മുന്‍ മന്ത്രി ആനന്ദ് ശര്‍മ ആയിരുന്നു പരിപാടിയുടെ സംഘാടകന്‍.  ഇവരെ കൂടാതെ എ.കെ.ആന്റണി, കപില്‍ സിബല്‍, ജയറാം രമേശ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ അടക്കമുള്ള നേതാക്കളുടെ അസാന്നിദ്ധ്യവും ചര്‍ച്ചയായിരുന്നു. നേതാക്കള്‍ തങ്ങളുടെ അതൃപ്തി പാര്‍ട്ടി വൃത്തങ്ങളെ അറിയിച്ചുവെന്നാണ് സൂചന.

ഡല്‍ഹിയില്‍ രണ്ടു ദിവസമായി നടന്ന സെമിനാറില്‍ വിദേശ നേതാക്കളും പങ്കെടുത്തിരുന്നു, കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

അതേസമയം നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്ത പാര്‍ട്ടി വൃത്തങ്ങള്‍ തള്ളി. ആന്റണി ചടങ്ങില്‍ പങ്കെടുക്കാത്തത് ചികിത്സയില്‍ ആയതിനാലാണെന്ന് അവര്‍ വ്യക്തമാക്കി. ജയറാം രമേശ് വിദേശത്തേക്ക് പോവാന്‍ നേരത്തെ തീരുമാനിച്ചിരുന്നു എന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക