Image

ഡാളസ് ഗുരുവായൂരപ്പന് അമ്പലത്തില്‍ ശ്രീമദ് ഭാഗവത ഉത്സവം നവം.23 മുതല്‍

പി.പി.ചെറിയാന്‍ Published on 21 November, 2014
ഡാളസ് ഗുരുവായൂരപ്പന് അമ്പലത്തില്‍ ശ്രീമദ് ഭാഗവത ഉത്സവം നവം.23 മുതല്‍
ഡാളസ് : വേദങ്ങളും, പുരാണങ്ങളും, ഉപനിഷ്ത്തുക്കളും സമന്വയിപ്പിച്ചു അതില്‍ നിന്നും കടഞ്ഞെടുത്തതും, വേദ സാഹിത്യമെന്ന വട വൃക്ഷത്തിന്റെ ആദ്യഫലവുമായി അറിയപ്പെടുന്ന ശ്രീമദ് ഭാഗവതം മഹോത്സവാഘോഷങ്ങള്‍ നവം.23 മുതല്‍ 29 വരെ ഡാളസ്സില്‍ സംഘടിപ്പിക്കുന്നു.

ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡിവിനിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മഹോത്സവത്തിന് ഫാര്‍മേഴ്‌സ് ബ്രാഞ്ച് വാല്‍വുഡ് പാര്‍ക്ക് വേയിലുള്ള ഡാളസ് ശ്രീ.ഗുരുവായൂരപ്പന്‍ അമ്പലത്തിലാണഅ അരങ്ങൊരുങ്ങുന്നത്. ഭാഗവതമൂല പരായണം, കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ തുടങ്ങിയ വ്യത്യസ്ഥ പരിപാടികളോടെ ഏഴുദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 830-446-3325

www.godivinity.org
ഡാളസ് ഗുരുവായൂരപ്പന് അമ്പലത്തില്‍ ശ്രീമദ് ഭാഗവത ഉത്സവം നവം.23 മുതല്‍
ഡാളസ് ഗുരുവായൂരപ്പന് അമ്പലത്തില്‍ ശ്രീമദ് ഭാഗവത ഉത്സവം നവം.23 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക