Image

സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്ത അഞ്ചുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

പി.പി.ചെറിയാന്‍ Published on 21 November, 2014
സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്ത അഞ്ചുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.
ലൂസിയാന : ടെക്‌സസ്സില്‍ നിന്നും എട്ടുപേരടങ്ങുന്ന കുടുംബാംഗങ്ങള്‍ ഫ്‌ളോറിഡായിലെ ഡിസ്‌നിവേള്‍ഡ് സന്ദര്‍ശിക്കുന്നതിനായിരുന്നു പുറപ്പെട്ടത്. ടെറലില്‍ നിന്നും യാത്രതിരിച്ചു കുടുംബാംഗങ്ങള്‍ സഞ്ചരിച്ച ട്രക്ക് ഓടിച്ചിരുന്നത് പതിനാറു വയസ്സുള്ള കുട്ടിയായിരുന്നു. സ്റ്റിയറിംഗിന് പിന്നിലിരുന്ന് ഉറങ്ങിയ കുട്ടിയുടെ നിയന്ത്രണത്തില്‍ നിന്നും കാര്‍ തെന്നിമാറി മറിയുകയായിരുന്നു. വാഹനം  മറയുന്നതിനിടെ പുറത്തേക്കു തെറിച്ചു വീണ മാതാവും, പിതാവും, 15 ഉം, 7ഉം, 4ഉം വയസ്സുള്ള കുട്ടികളുമാണ് മരിച്ചത്.

വാഹനം ഓടിച്ചിരുന്ന കുട്ടി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മരിച്ച അഞ്ചുപേരും, പരിക്കേറ്റ മറ്റു രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് ലൂസിയാന പോലീസ് പറഞ്ഞു.

നവം.19 ബുധനാഴ്ച രാത്രി 10 മണിക്ക് ഐട്വന്‍ന്റിയിലാണ് അപകടം ഉണ്ടായത്.  സ്വീറ്റ് ബെല്‍റ്റിടാതെ വാഹനം ഓടിച്ചു ഉണ്ടാകുന്ന അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.


സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്ത അഞ്ചുപേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക