Image

ദേശീയ സ്‌കൂള്‍ കായികമേള: അലിറ്റ സൂസന്‍ മോട്ടി സ്വര്‍ണ്ണമെഡല്‍ നേടി

ജോയിച്ചന്‍ പുതുക്കുളം Published on 20 November, 2014
ദേശീയ സ്‌കൂള്‍ കായികമേള: അലിറ്റ സൂസന്‍ മോട്ടി സ്വര്‍ണ്ണമെഡല്‍ നേടി
പൂനെ: പൂനെയില്‍ നടന്ന ഐ.എസ്‌.സി/ഐ.സി.എസ്‌. 2014- 15 ദേശീയ സ്‌കൂള്‍ കായികമേളയില്‍ ഹൈജംപ്‌ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അലിറ്റ സൂസന്‍ മോട്ടി സ്വര്‍ണ്ണമെഡല്‍ നേടി. തിരുവല്ല കുറ്റപ്പുഴ മാര്‍ത്തോമാ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌.

തൃശൂരില്‍ നടന്ന എ.എസ്‌.സി/ഐ.സി.എസ്‌. 2014- 15 സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഹൈജംപില്‍ സ്വര്‍ണ്ണമെഡലും, ട്രിപ്പിള്‍ ജംപില്‍ വെങ്കലവും, സ്‌കൂള്‍ കായികതലത്തില്‍ ഹൈജംപിലും ട്രിപ്പിള്‍ ജംപിലും വെള്ളിയും ലഭിച്ചിട്ടുണ്ട്‌.

അമേരിക്കന്‍ പ്രവാസി മലയാളി വെണ്ണിക്കുളം നീറുമാങ്കല്‍ മോട്ടി ജോര്‍ജിന്റേയും, സജിനിയുടേയും മകളാണ്‌ അലിറ്റ. സഹോദരന്‍ ആല്‍ബിന്‍ എ.സി.സി.എ വിദ്യാര്‍ത്ഥിയാണ്‌.
ദേശീയ സ്‌കൂള്‍ കായികമേള: അലിറ്റ സൂസന്‍ മോട്ടി സ്വര്‍ണ്ണമെഡല്‍ നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക