Image

കെ.എച്ച്‌.എന്‍.എ ന്യൂയോര്‍ക്ക്‌ റീജിയന്‍ ഏകദിന കണ്‍വെന്‍ഷന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോസ്‌ കാടാപുറം Published on 20 November, 2014
കെ.എച്ച്‌.എന്‍.എ ന്യൂയോര്‍ക്ക്‌ റീജിയന്‍ ഏകദിന കണ്‍വെന്‍ഷന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂയോര്‍ക്ക്‌: 2015 ജൂലൈയില്‍ ഡാലസില്‍ വെച്ച്‌ നടക്കുന്ന കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (കെ.എച്ച്‌.എന്‍.എ) എട്ടാമത്‌ നാഷണല്‍ കണ്‍വെന്‍ഷന്‌ മുന്നോടിയായി നടത്തുന്ന കെ.എച്ച്‌.എന്‍.എ ന്യൂയോര്‍ക്ക്‌ റീജിയന്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച്‌ ഹൈന്ദവ സംഘടനകള്‍ കൈകോര്‍ത്താണ്‌ ഈ ഏകദിന കണ്‍വെന്‍ഷന്‍ നടത്തുന്നത്‌.

നവംബര്‍ 22-ന്‌ ശനിയാഴ്‌ച ക്യൂന്‍സിലുള്ള ഗ്ലെന്‍ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30-ന്‌ കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ ടി.എന്‍. നായര്‍, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി, സ്വാമി നിഖിലാന്ദജി രാധാമാധവദം ഓസ്റ്റിന്‍, ടെക്‌സാസ്‌, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ശശിധരന്‍ നായര്‍, ജനറല്‍ സെക്രട്ടറി ഗണേഷ്‌ നായര്‍, ട്രഷറര്‍ രാജു പിള്ള, വൈസ്‌ പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന്‌ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനകര്‍മ്മം നിര്‍വഹിക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏകദേശം അഞ്ഞൂറോളം ഹൈന്ദവരെയാണ്‌ ഈ കണ്‍വെന്‍ഷന്‌ പ്രതീക്ഷിക്കുന്നത്‌. ചെണ്ടമേളം, താലപ്പൊലി, വിവിധ സംഘടനകളില്‍ നിന്നുള്ളവരുടെ കലാപരിപാടി, പ്രശസ്‌ത നര്‍ത്തകി ബിന്ദ്യാ പ്രസാദ്‌, സാവിത്രി രാമാനുജം എന്നിവര്‍ നയിക്കുന്ന നൃത്തം എന്നിവയുണ്ടായിരിക്കും.

ഇരുപതോളം കുട്ടികളേയും മുതര്‍ന്നവരേയും ഉള്‍പ്പെടുത്തി കെ.എച്ച്‌.എന്‍.എ റീജിയണല്‍ വൈസ്‌ പ്രസിഡന്റുകൂടിയായ സ്‌മിതാ ഹരിദാസ്‌ നയിക്കുന്ന നൃത്തവും ഉണ്ടായിരിക്കും.

കെ.എച്ച്‌.എന്‍.എ ഡാലസ്‌ നാഷണല്‍ കണ്‍വെന്‍ഷന്‌ ശക്തിപകരാന്‍ ന്യൂയോര്‍ക്ക്‌ ഏകദിന കണ്‍വെന്‍ഷന്‌ തീര്‍ച്ചയായും സാധിക്കുമെന്ന്‌ ന്യൂയോര്‍ക്ക്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റുമാരായ ബിജു ഗോപാലന്‍, സ്‌മിതാ ഹരിദാസ്‌, ബീനാ മേനോന്‍, റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരായ സുനില്‍ നായര്‍, സഹൃദയന്‍ പണിക്കര്‍, രഘുവരന്‍ നായര്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു. ട്രൈസ്റ്റേറ്റില്‍ താമസിക്കുന്ന എല്ലാ ഹൈന്ദവ കുടുംബങ്ങളേയും ഈ ഏകദിന കണ്‍വെന്‍ഷനിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി കെ.എച്ച്‌.എന്‍.എ നാഷണല്‍ കമ്മിറ്റി ഭാരവഹികളായ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വിനോദ്‌ കെയാര്‍കെ, ബാഹുലേയന്‍ രാഘവന്‍, കൃഷ്‌ണരാജ്‌ മോഹന്‍, നിഷാന്ത്‌ നായര്‍, ഷിബു ദിവാകരന്‍, മധു പിള്ള തുടങ്ങിയവരും, ന്യൂയോര്‍ക്കിലെ ഹൈന്ദവ സംഘടനാ പ്രസിഡന്റുമാരായ ബാഹുലേയന്‍ രാഘവന്‍, രഘുവരന്‍ നായര്‍, പ്രസന്നന്‍, ഗംഗാധരന്‍, പാര്‍ത്ഥസാരഥി പിള്ള, ഗോപിനാഥ കുറുപ്പ്‌ തുടങ്ങിയവരും അഭ്യര്‍ത്ഥിച്ചു.

റീജിയണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ കെ.എച്ച്‌.എന്‍.എയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ അതിമനോഹരമായ ഒരു സുവനീര്‍ പുറത്തിറക്കുന്നുണ്ട്‌. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വാസുദേവ്‌ പുളിക്കല്‍, ജയപ്രകാശ്‌ നായര്‍, രാജഗോപാല്‍ കുന്നപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
കെ.എച്ച്‌.എന്‍.എ ന്യൂയോര്‍ക്ക്‌ റീജിയന്‍ ഏകദിന കണ്‍വെന്‍ഷന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക