Image

ഹ്യൂസ്റ്റന്‍ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്റെ മെഡിക്കല്‍ ഫെയര്‍ വിജയകരമായി.

എ.സി. ജോര്‍ജ്‌ Published on 18 November, 2014
ഹ്യൂസ്റ്റന്‍ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്റെ മെഡിക്കല്‍ ഫെയര്‍ വിജയകരമായി.
ഹ്യൂസ്റ്റന്‍:ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ അമേരിക്ക ഹ്യൂസ്റ്റന്‍, ഒക്‌ടോബര്‍ 25-ാം തീയതി സംഘടിപ്പിച്ച മെഡിക്കല്‍ ഫെയര്‍ വിജയപ്രദമായി. ഹ്യൂസ്റ്റനിലെ സെന്റ്‌ ക്ലവുഡ്‌ അപ്പാര്‍ട്ട്‌മെന്റ്‌ ഹാളിലായിരുന്നു മെഡിക്കല്‍ ക്യാമ്പും ഫെയറും. ഈ സൗജന്യ മെഡിക്കല്‍ പരിശോധനാ-രോഗനിവാരണ ക്യാമ്പിലേക്ക്‌ ഹ്യൂസ്റ്റനിലെ നാനാഭാഗത്തു നിന്നും ആവശ്യക്കാര്‍ എത്തിയിരുന്നു. ആരോഗ്യ സംരക്ഷണ മേഖലയിലെ വിവിധ സ്‌പെഷ്യലൈസ്‌ ചെക്കപ്പിനും പരിശോധനകള്‍ക്കും വിവിധ ഡസ്‌ക്കുകളും ബൂത്തുകളുമാണ്ടായിരുന്നു. ബ്ലഡ്‌ ടെസ്റ്റ്‌, ലാബ്‌, ഫാമിലി മെഡിസിന്‍, പെയിന്‍ മാനേജ്‌മെന്റ്‌, എന്റൊക്രിനൊളജി, ഡയബെറ്റിസ്‌, കണ്ണു പരിശോധന, കണ്ണട, ഫ്‌ളൂ വാക്‌സിനേഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. റഫറല്‍ ആവശ്യമുള്ളവരെ ഹ്യൂസ്റ്റനിലെ ചാരിറ്റി ക്ലിനിക്കിലെ ഡോക്‌ടേഴ്‌സിന്‌ റഫര്‍ ചെയ്യുകയുണ്ടായി.

ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷനു വേണ്ടി ഈ മെഡിക്കല്‍ ഫെയറിന്‌ നേതൃത്വം നല്‍കിയത്‌ സാലി സാമുവല്‍, അക്കാമ്മ കല്ലേല്‍ എന്നിവരായിരുന്നു. ആരോഗ്യ പരിശോധനയിലേയും രോഗനിവാരണ ശാസ്‌ത്രീയ ചെക്കപ്പിലേയും വിവിധ മേഖലകളിലായി ഡോക്‌ടര്‍ ഓമന സൈമണ്‍, ഡോക്‌ടര്‍ ഷൈനി വര്‍ഗീസ്‌, ഡോക്‌ടര്‍ നിതാ മാത്യു, ഷീജാ വര്‍ക്ഷീസ്‌, ബോബി മാത്യു, ഷീലാ മാത്യൂസ്‌, സാലി രാമാനുജം, മോളി സൈമണ്‍, ബോബി ജോര്‍ജ്‌, ലിസി ജോസഫ്‌, എലിസബത്ത്‌ മാത്യൂസ്‌, ഏലിയാമ്മ ബേബി, ലാലി ജോര്‍ജ്‌, ബെറ്റി വട്ടക്കുന്നേല്‍, ഗീതാ തോമസ്‌, ഷാരന്‍ വര്‍ക്ഷീസ്‌ തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു. മറ്റ്‌ പ്രൊഫഷണല്‍ സംഘടനകള്‍ക്ക്‌ മാതൃകയും പ്രചോദനവുമായി നഴ്‌സസ്‌ അസ്സോസിയേഷന്റെ മെഡിക്കല്‍ ഫെയര്‍ ഒരു വന്‍വിജയമായി കലാശിച്ചു.
ഹ്യൂസ്റ്റന്‍ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്റെ മെഡിക്കല്‍ ഫെയര്‍ വിജയകരമായി.ഹ്യൂസ്റ്റന്‍ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്റെ മെഡിക്കല്‍ ഫെയര്‍ വിജയകരമായി.ഹ്യൂസ്റ്റന്‍ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ അസ്സോസിയേഷന്റെ മെഡിക്കല്‍ ഫെയര്‍ വിജയകരമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക