Image

സര്‍ സി.പി: ഹണി റോസ്‌ നായിക

Published on 19 November, 2014
സര്‍ സി.പി: ഹണി റോസ്‌ നായിക
ജയറാമിനെ നായകനാക്കി ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സര്‍ സി.പി എന്ന ചിത്രത്തില്‍ ഹണി റോസ്‌ നായികയാകുന്നു. ജയറാമാണ്‌ നായകന്‍.

അഭിലാഷ്‌ എം വിജയകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഷീല, ജയഭാരതി എന്നിവരും അഭിനയിക്കുന്നുണ്ട്‌. രണ്ട്‌ ദശാബ്ദങ്ങള്‍ക്ക്‌ ശേഷമാണ്‌ ഷീലയും ജയഭാരതിയും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്‌. സുരേഷ്‌ ബാബു തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കാമറ മനോജ്‌ പിള്ളയായിരിക്കും നിര്‍വ്വഹിക്കുക.

ചെറിയൊരു ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ ഹണി റോസ്‌ സിനിമയില്‍ അഭിനയിക്കുന്നത്‌. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ്‌ താരം കുറച്ച്‌ കാലമായി സിനിമയില്‍ നിന്നും മാറിനിന്നത്‌. ഹണി അഭിനയിച്ച അവസാന ചിത്രം അരുണ്‍ കുമാര്‍ അരവിന്ദിന്റെ വണ്‍ ബൈ ടൂ ആയിരുന്നു. ഈ ചിത്രത്തില്‍ ഒരു ഡോക്ടറിന്റെ വേഷമാണ്‌ ഹണി അവതരിപ്പിച്ചത്‌.

ഇതോടൊപ്പം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന മൈ ഗോഡ്‌ എന്ന ചിത്രത്തില്‍ സുരേഷ്‌ ഗോപിയുടെ നായികയായും ഹണി അഭിനയിക്കും. ഈ ചിത്രത്തില്‍ നിന്നും മലയാളി താരം മിയ പിന്മാറിയതോടെയാണ്‌ നായികാവേഷം ഹണിക്ക്‌ ലഭിച്ചത്‌.
സര്‍ സി.പി: ഹണി റോസ്‌ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക