Image

വിവാഹവാര്‍ത്ത നിഷേധിച്ച്‌ തൃഷ

Published on 19 November, 2014
വിവാഹവാര്‍ത്ത നിഷേധിച്ച്‌ തൃഷ
തന്റെ വിവാഹ വാര്‍ത്ത നിഷേധിച്ച്‌ തമിഴ്‌ നടി തൃഷ രംഗത്ത്‌. വിവാഹനിശ്ചയം ചെന്നൈ സ്വദേശിയും ബിസിനസുകാരനുമായ വരുണ്‍ മണിയനുമായി കഴിഞ്ഞെന്ന്‌ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തയുണ്ടായിരുന്നു.

തിങ്കളാഴ്‌ചയാണ്‌ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത ട്വിറ്ററില്‍ വൈറലായത്‌. രാത്രിയോടെ താരം വാര്‍ത്ത തെറ്റാണെന്ന്‌ ട്വീറ്റ്‌ ചെയ്യുകയായിരുന്നു. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്നും സമയമാകുന്‌പോള്‍ താന്‍ തന്നെ വിവരം നേരിട്ട്‌ അറിയിക്കുമെന്നുമാണ്‌ തൃഷ അറിയിച്ചത്‌.

എന്നാല്‍ തൃഷയുടെ വിവാഹനിശ്ചയ വാര്‍ത്ത സത്യമാണെന്നാണ്‌ തെന്നിന്ത്യന്‍ നായികമാരില്‍ ഒരാളായ റായി ലക്ഷ്‌മി ട്വീറ്റ്‌ ചെയ്‌തത്‌. സത്യമായ ഒരു കാര്യത്തെപ്പറ്റി ഒരാള്‍ നുണ പറയുന്നത്‌ കണ്ട്‌ തനിക്ക്‌ അത്ഭുതം തോന്നിയെന്നും വ്യക്തി ജീവിതത്തിലെ സത്യമായ കാര്യങ്ങളെ നിഷേധിക്കാതെ തുറന്നു പറയണമെന്നും റായി ലക്ഷ്‌മി പറഞ്ഞു.
വിവാഹവാര്‍ത്ത നിഷേധിച്ച്‌ തൃഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക