Image

കാവ്യാ മാധവന്‍ വളയം പിടിക്കുന്നു

ആശാ എസ്. പണിക്കര്‍ Published on 18 November, 2014
കാവ്യാ മാധവന്‍ വളയം പിടിക്കുന്നു
അങ്ങനെ കാവ്യാ മാധവന്‍ ഒരു സിനിമയിലൂടനീളം വണ്ടിയുടെ വളയം പിടിക്കുനനു. ആംഗ്രീ ബേബീസിനു ശേഷം സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന `ഷീ ടാക്‌സി' യിലാണ്‌ കാവ്യ ടാക്‌സി ഡ്രൈവറായി വേഷമിടുന്നത്‌. ഇതിന്റെ ചിത്രീകരണം കൂര്‍ഗില്‍ ആരംഭിച്ചു. ഒരു വര്‍ഷത്തോളം ഫീല്‍ഡില്‍ നിനനു വിട്ടു നി ന്നശേഷമാണ്‌ കാവ്യാമാധവന്‍ പതിവില്‍ നിന്നു വ്യത്യസ്‌തമായൊരു ദേവയാനി എന്ന ടാക്‌സി ഡ്രൈവറുടെ കഥാപാത്രമായി `ഷീ ടാക്‌സി' യിലൂടെ എത്തുതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌.

ഡോക്‌ടറോ എഞ്ചിനീയറോ ആകാന്‍ ആഗ്രഹിച്ച ആളാണ്‌ ദേവയാനി. ടാക്‌സി ഡ്രൈവര്‍ ദാമോദരന്റെ മകളാണ്‌ കക്ഷി. അച്ഛന്റെ കാലശേഷം പ്രത്യേക സാഹചര്യത്തില്‍ ടാക്‌സി ഡ്രൈവറാകാന്‍ തീരുമാനിക്കുകയാണ്‌. ദേവയാനിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്‌.

ദേവയാനി ഓടിക്കുന്ന ടാക്‌സിയില്‍ മറ്റൊരു പ്രത്യേക ദൗത്യവുമായി മീരാ മാമ്മന്‍ എന്ന സുന്ദരിയായ വീട്ടമ്മയും രണ്ടു പെമക്കളും ചേര്‍ന്ന്‌ ഊട്ടിക്ക്‌ യാത്ര തിരിക്കുന്നു. ഇടയ്‌ക്കു വച്ച്‌ ഇഷ്‌ടമല്ലെങ്കിലും ജോണ്‍ ജോസഫ്‌ എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തിലുള്ള ഒരു സംഘവുമായി ഇവര്‍ക്ക്‌ ചേരേണ്ടി വരുന്നു.

ഇവരെ പിന്തുടര്‍ന്ന്‌ വട്ടിപ്പലിശക്കാരും പൊലീസുമെല്ലാം എത്തുന്നതോടെ യാത്രയിലുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ്‌ `ഷീ ടാക്‌സി' പ്രേക്ഷകര്‍ക്കായി ചിത്രീകരിക്കുന്നത്‌.

ടാക്‌സി ഡ്രൈവര്‍ ദേവയാനിയുടെ വേഷത്തിലെത്തുന്നത്‌ കാവ്യാമാധവനാണ്‌. ജോണ്‍ ജോസഫായി അനൂപ്‌ മേനോനും മീരാ മാമനായി പുതുമുഖം ഷീലു എബ്രഹാമും എത്തുന്നു. സുരാജ്‌ വെഞ്ഞാറമൂട്‌, ടിനി ടോം, കെ.ബി ഗണേഷ്‌ കുമാര്‍, ഷാജു ശ്രീധരന്‍, നോബി, ഷിജു, അംബിക, അന്‍സിബ, സുനില്‍ പണിക്കര്‍, കൃഷ്‌ണപ്രഭ തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍.

അബ്രഹാം മുവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു, ടി.എം റഫീക്ക്‌ എന്നിവര്‍ ചേര്‍ന്നാണ്‌ നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ കൃഷ്‌ണ പൂജപ്പുരയുടേതാണ്‌. അനില്‍ നായരാണ്‌ ക്യാമറാമാന്‍. റഫീഖ്‌ അഹമ്മദ്‌, ഷിബു ചക്രവര്‍ത്തി, രാജീവ്‌ ആലുങ്കല്‍, എിവരുടെ വരികള്‍ക്ക്‌ ബിജിപാലാണ്‌ സംഗീതം പകര്‍ന്നിരിക്കുന്നത്‌.

പ്രൊഡക്ഷന്‍സ്‌ കണ്‍ട്രോളര്‍ ജോണി ജോണ്‍, കോ-പ്രൊഡ്യൂസര്‍ സുനില്‍ പണിക്കര്‍, കല-സുജിത്‌ രാഘവ്‌, സ്റ്റില്‍സ്‌ ഹരി തിരുമല, പരസ്യകല-ആന്റിണി സ്റ്റീഫന്‍, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍-സുഗതന്‍ ആര്‍, അസോസിയേറ്റ്‌ ഡയറക്‌ടര്‍-പ്രിയന്‍, സംവിധാന സഹായികള്‍-കിച്ചുകൃഷ്‌ണ, ജഗ്ഗു അനീഷ്‌, സന്തോഷ്‌ സരസ്വതി, ശങ്കര്‍, ഫിനാന്‍സ്‌ കട്രോളര്‍ -ജോസ്‌ ആരോഗ്യസാമി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌-കൂടിയാന്‍മല, മെഹമൂബ്‌ കോഴിക്കോട്‌, പി.ആര്‍.ഒ-എ.എസ്‌ ദിനേശ്‌
കാവ്യാ മാധവന്‍ വളയം പിടിക്കുന്നുകാവ്യാ മാധവന്‍ വളയം പിടിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക