Image

ഡാളസ്സില്‍ ക്രിസ്തീയ സംഗീത സയാഹ്നം-നവം.23 ഞായര്‍ വൈകീട്ട്

പി.പി.ചെറിയാന്‍ Published on 19 November, 2014
ഡാളസ്സില്‍ ക്രിസ്തീയ സംഗീത സയാഹ്നം-നവം.23 ഞായര്‍ വൈകീട്ട്
ഗാര്‍ലന്റ്(ടെക്‌സസ്): താങ്ക്‌സ് ഗിവിങ്ങിനോടനുബന്ധിച്ചു നവം.23ന് ഡാളസ്സില്‍ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ക്രിസ്തീയ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

ഗാര്‍ലാന്റ് റോബില്‍ റോഡ് എം.ടി. സിനായ് ചര്‍ച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ നവം.23 ഞായര്‍ വൈകീട്ട് 6.30ന് ആരംഭിക്കുന്ന പരിപാടിയില്‍ നൈനാന്‍ കൊടിയട്ട്, അബ്രഹാം ജോണ്‍സന്‍, ഷുജഡേവിഡ്, സോമി സാംസണ്‍ തുടങ്ങിയവര്‍ മലയാളം, ഹിന്ദി, തമിള്‍ ഭാഷകലില്‍ ഗാനങ്ങള്‍ ആലപിക്കും. പ്രവേശനം സൗജന്യമാണ്. സംഗീത സായാഹ്നം ആസ്വദിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ.മാത്യൂ തോമസ്, ബ്രദര്‍.വിജു തോമസ്, ഡിനെ ജോര്‍ജ്ജ്, ജോര്‍ജ്ജ് മാത്യൂ തുടങ്ങിയ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മാത്യൂ തോമസ്- 469 360 5735


ഡാളസ്സില്‍ ക്രിസ്തീയ സംഗീത സയാഹ്നം-നവം.23 ഞായര്‍ വൈകീട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക