Image

ഒരു സ(സു)ര്‍റിയല്‍ പ്രീണനം (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 15 November, 2014
ഒരു സ(സു)ര്‍റിയല്‍ പ്രീണനം (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
മരമായ്‌ വളരുന്നതിനുമുമ്പ്‌
മുറിച്ചു കളയാന്‍
മഴുമൂര്‍ച്ചയില്‍ ആഞ്ഞുവെട്ടി-
എന്നിട്ടും
വേരുകള്‍ അവശേഷിച്ചു.

കുടിയേറി പാപകൃത്യങ്ങളുടെ
പ്രേരണാക്കുറ്റം ചുമത്തി
കഴുമരക്കുരുക്കിട്ടു-
എന്നിട്ടും
പിടഞ്ഞെഴുന്നേറ്റു മിടിച്ചു.

വിപത്തിന്റെ നാരായമായി
വിപണീതന്ത്ര കാളക്കൂറ്റന്‍
സുരക്ഷിതബോണ്ടിന്റെ
കൈവിഷം കുത്തിവെച്ചു-
എന്നിട്ടും
ജന്തുശാസ്‌ത്ര ശാലയിലെ
തവളത്തുടിപ്പായി.

അര്‍ബുദഞണ്ടായി
ധവളരക്തകോശത്തില്‍
അള്ളിപ്പിടിച്ച്‌
ഊര്‍ജ്ജവികിരണ സൂചികുത്തി-
എന്നിട്ടും
വൃത്തനിയമം അനുസരിക്കാത്ത
ഗതാഗതവിലക്ക്‌ പാലിക്കാത്ത
ഇരുപതിന്റെ ഇരുത്തമില്ലായ്‌മയില്‍
വിത്തുകോശ ബീജമായി
ഭാവനാപ്രേത സംസ്‌കരണത്തിനു
വീണ്ടും ശവക്കുഴി വെട്ടുന്നു!
ഒരു സ(സു)ര്‍റിയല്‍ പ്രീണനം (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക