Image

വീട്ടില്‍ ലഭിക്കുന്ന അംഗീകാരം ഏറെ പ്രധാനം: ബേബി ഊരാളില്‍

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ Published on 15 November, 2014
 വീട്ടില്‍ ലഭിക്കുന്ന അംഗീകാരം ഏറെ പ്രധാനം: ബേബി ഊരാളില്‍
ന്യു യോര്‍ക്ക്: വലിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ മാത്രമല്ല വലിയ സ്‌നേഹത്തോടെ കൊച്ചു കാര്യങ്ങല്‍ ചെയ്യുന്നതാണു പ്രധാനം എന്ന മദര്‍ തെരേസയുടെ വാക്കുകള്‍ കേരളാ സെന്ററിന്റെ കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ അനുസ്മരിച്ചു. താന്‍ വലിയ കാര്യങ്ങളൊന്നും സമൂഹത്തിനായി ചെയ്തിട്ടില്ല. പല കൊച്ചു കാര്യങ്ങളും ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.

ഈ അംഗീകാരം തനിക്കു വിലപ്പെട്ടതാണു. സ്വന്തം വീട്ടിലാണു ആദ്യം അംഗീകരിക്കപ്പെടേണ്ടത്. നാട്ടില്‍ എത്ര അംഗീകാരം കിട്ടിയിട്ടും കാര്യമില്ല. കേരളാ സെന്ററുമായി ആരംഭ കാലം മുതലുള്ള ബന്ധമാണു തനിക്കുള്ളത്-ബേബി ഉരാളില്‍ പറഞ്ഞു. എബ്രഹാം തോമസ്, ജി. മത്തായി എന്നിവര്‍ ബേബി ഊരാളിലിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.

സമൂഹത്തിനു നല്‌കിയ വിശ്വസ്‌ത സേവനം കണക്കിലെടുത്താണ്‌ 1990ല്‍ സ്ഥാപിതമായ ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ചറല്‍ ആന്‍ഡ്‌ സിവിക്‌ സെന്ററിന്റെ (കേരള സെന്റര്‍) ഈ വര്‍ഷത്തെ കമ്മ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ്‌ അദ്ദേഹത്തിനു നല്‌കുന്നത്‌ . അശ്വമേധം എന്ന മാസികയിലൂടെ മലയാള സമൂഹത്തിനു പരിചിതനായ അദ്ദേഹം ക്‌നാനായ ടൈംസ്‌ , ലിംക ടൈംസ്‌ എന്നെ പ്രസിദ്ധീകരണങ്ങളുടെ ചീഫ്‌ എഡിറ്ററും ഫോമാ ന്യൂസിന്റെ മാനേജിങ്ങ്‌ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌  പ്രസിഡന്റ്‌ ആയും, ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക പ്രസിഡന്റ്‌, ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആദ്യ പ്രസിഡന്റ്‌, ഫോമാ പ്രസിഡന്റ്‌ എനീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇപ്പോള്‍ മെഡിക്കല്‍ ലാബ്‌ ശൃംകലയുടെ ഉടമയും മലയാളം ഐ പി ടി വിയുടെ സി ഈ ഓ ആയും പ്രവര്‍ത്തിച്ചു വരുന്നു.

ഡോ: ഗീത മേനോന്‍, സിബി വടക്കേക്കര, സുരേഷ്‌ നായര്‍, എബ്രഹാം പന്നിക്കോട്ട്‌, ഡോ: ഗബ്രിയേല്‍ റോയ്‌, കൊല്ലം തെല്‍മ, തെരേസ ആന്റണി, തോമസ്‌ ജോണ്‍ കൊളക്കോട്ടു എന്നിവരാണ്‌ അവാര്‍ഡുകള്‍ ലഭിച്ച മറ്റു മലയാളികള്‍.

ഫോമായെ പ്രതിനിധീകരിച്ചു ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌, ജോയിന്റ്‌ സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, പബ്ലിക്‌ റിലേഷന്‍സ്‌ ചെയര്‍ പേഴ്‌സണ്‍ ജോസ്‌ എബ്രഹാം, മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ വര്‍ഗീസ്‌ (സലിം) എന്നിവര്‍ പങ്കെടുത്തു.

അമേരിക്കന്‍ പ്രവാസി സമൂഹത്തിനു സംബന്ദിച്ചു, കേരള സെന്റര്‍ അവാര്‍ഡ്‌ വളരെ അഭിമാനാര്‍ഹമായ ഒന്നാണ്‌. ഈ അവാര്‍ഡുകള്‍, ലഭിച്ചു വ്യതികള്‍ക്കു കൂടുതല്‍ സാമൂഹിക സേവനങ്ങള്‍ ചെയ്യുവാന്‍ പ്രചോദനമാകട്ടേയെന്നു ആശംസിക്കുന്നു.
 വീട്ടില്‍ ലഭിക്കുന്ന അംഗീകാരം ഏറെ പ്രധാനം: ബേബി ഊരാളില്‍ വീട്ടില്‍ ലഭിക്കുന്ന അംഗീകാരം ഏറെ പ്രധാനം: ബേബി ഊരാളില്‍ വീട്ടില്‍ ലഭിക്കുന്ന അംഗീകാരം ഏറെ പ്രധാനം: ബേബി ഊരാളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക