Image

അമ്മിണി കവിതകള്‍ (ഭാഗം 5: പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)

Published on 17 November, 2014
അമ്മിണി കവിതകള്‍ (ഭാഗം 5: പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)
കവിതവരുത്തരുത്‌ കവിത തനിയെവരണമെന്നാണ്‌. അപ്പോള്‍പിന്നെ അതിനെ ഒരു പ്രത്യേക വൃത്തത്തില്‍ കൊണ്ട്‌വരിക എന്ന നിബന്ധനവക്കുന്നത്‌ ശരിയാണോ? അറിഞ്ഞ്‌കൂടാ.. തമസ്സാ നദിയുടെ തീരത്ത്‌ ക്രൗഞ്ചമിഥുനങ്ങള്‍ കാമ മോഹിതരായി കൊക്കും ചിറകുമുരുമ്മുന്നത്‌ നോക്കിനിന്ന മുനിയെ ഞെട്ടിപ്പിച്ച്‌്‌ കൊണ്ട്‌ ഒരു കാട്ടാളന്‍ അതിലൊന്നിനെ അമ്പെയ്‌ത്‌വീഴ്‌ത്തി. കോപിഷ്‌ഠനായികൊണ്ട്‌ മുനി ആ നിഷാദനെ ശപിച്ചു. പിന്നീട്‌ ആ ശാപം അനുഷ്‌ഠുപ്പ്‌ വ്രുത്തത്തിലാണ്‌ മുനിയില്‍നിന്നും ഉതിര്‍ന്ന്‌വീണത്‌ എന്നു കണ്ടെത്തുകയുണ്ടായി.അത്‌ യാദ്ര്‌ശ്‌ചികമാണോ? കവിത എഴുതുന്ന ഓരോ വ്യക്‌തിയും ഓരോ വികാരങ്ങള്‍ക്ക്‌ വിധേയരാകുമ്പോള്‍ ആ മാനസികാവസ്‌ഥയില്‍ അവരില്‍നിന്നും വരുന്നവരികള്‍ക്കൊക്കെ ഒരു വൃത്തമുണ്ടായിരിക്കും. മുക്‌ത ചന്ദസ്സുകള്‍ എന്ന പറയുന്ന പ്രസ്‌ഥാനത്തിനും ഒരു വ്രുത്തമുണ്ട്‌. അത്‌ ഒരു പക്ഷെ മുന്‍ ഗാമികള്‍ കണക്ക്‌ കൂട്ടിനിശ്ചയിച്ച്‌ വച്ചിരിക്കുന്ന ഒന്നാകണമെന്നില്ല.അത്‌കൊണ്ട്‌വ്രുത്തത്തിനു കവിതയില്‍ സ്‌ഥാനമുണ്ടാകുകയോ, ഇല്ലാതിരിക്കയോ ആയിക്കൊള്ളട്ടെ.പ്രധാനമെന്ന്‌ പറയുന്നത്‌ കവിതവായിച്ചാല്‍ മനസ്സിലാകണമെന്നാണ്‌. ചില കവിതകള്‍ കവി എഴുതിയപോലെ വായനകാരന്‍ മനസ്സിലാക്കണമെന്നില്ല.എന്നാലും വായനക്കാരില്‍ അത്‌ ഒരു വികാരം സ്രുഷ്‌ടിക്കണം.ഒരു കുഞ്ഞ്‌ കല്ലെറിഞ്ഞാലും ജല നിരപ്പില്‍ അത്‌ ഒരു ചലനമുണ്ടാക്കുന്നു. എന്റെ അമ്മിണി കവിതകള്‍ എല്ലാം തന്നെ ഞാന്‍ ജീവിതവുമായി നടത്തുന്ന ഒരു ആശയവിനിമയമാണു്‌.ഒരിക്കലും പിടിതരാതെ ജീവിതം പ്രതിദിനം സമസ്യകള്‍ നിരത്തുന്നു. അവയെ കല്‍പ്പനകളുടെ ലോകത്ത്‌ കൊണ്ട്‌പോയിപരിശോധിക്കുന്ന കര്‍മ്മം ഹൃദ്യമാണ്‌ . കൊച്ച്‌ കവിതകള്‍ എനിക്ക്‌ എന്നും വിസ്‌മയവും കൗതുകവും നല്‍കിയിട്ടുണ്ട്‌.വായനകാര്‍ക്കായി കുറച്ച്‌ ഇംഗ്ലീഷ്‌ കവിതകള്‍പതിവുപോലെതാഴെകൊടുക്കുന്നു.

എന്റെ കവിതകള്‍വായിക്കുന്ന എല്ലാവര്‍ക്കും നന്ദി, നമസ്‌കാരം. എന്നെവിളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എന്റെ നമ്പര്‍ 516-374-0423.

കൂടുതല്‍പ്രകാശം

രണ്ടറ്റത്തും കത്തുന്നമെഴുക്‌തിരിയാണെന്‍ ജീവിതം
രണ്ടറ്റവും കത്തിയാല്‍ കൂടുതല്‍ക്ഷണികമാകുമീ ജീവിതം
ഇന്നോനാളെയോ അവസാനിക്കുമീ ജീവിതം
ഒരറ്റം മാത്രം കത്തിയാല്‍ അല്‍പ്പം കൂടിനീണ്ടുപോകാമീ ജീവിതം
പക്ഷെരണ്ടറ്റവും കത്തിയാല്‍ കൂടുതല്‍പ്രകാശം തരുമീ ജീവിതം
സ്‌നേഹിതരേശത്രുക്കളേ കൂടുതല്‍പ്രകാശമാണെന്‍ ജീവിതം.


അനശ്വരസ്‌നേഹം

നിങ്ങള്‍ക്ക്‌ ആയിരം നാവുകളുണ്ടായാലും
ആ നാവുകളൊക്കെപ്രഗത്ഭപ്രഭാഷണങ്ങള്‍
നടത്തിയാലും
നിങ്ങള്‍സ്‌നേഹത്തെപ്പറ്റി
അനശ്വരസ്‌നേഹത്തിന്റെസുവിശേഷം
പാടിയില്ലെങ്കില്‍
നിങ്ങളുടെ സ്വരം
മരുഭൂമിയില്‍പോലും
പ്രതിദ്ധ്വനിയുണ്ടാക്കില്ല
അവസാന വിശകലനത്തില്‍
വിശ്വാസവും ആശയും സ്‌നേഹവും
ജീവിതത്തെ ധന്യമാക്കുന്നു
പക്ഷെ എല്ലാതിനുമുപരി
വിശ്വാസത്തിനും പ്രതീക്ഷകള്‍ക്കുമപ്പുറം
സ്‌നേഹമില്ലെങ്കില്‍
എല്ലാം അര്‍ത്ഥശൂന്യം


www.24 Carat. സായൂജ്യം

പരമാത്മാവ്‌നീലത്താമരയുടെ നടുമദ്ധ്യത്തില്‍-
വാതില്‍ക്കാരോമുട്ടുന്നശബ്‌ദം
ധ്യാനനിമഗ്നനായിരുന്നുപരമാത്മാവ്‌
വീണ്ടും മുട്ടുന്നസ്വരം
പരമാത്മാവ്‌ചോദിച്ചു
എത്ര കാരറ്റാണിപ്പോള്‍?
വാതിലിനപ്പുറം
ജീവാത്മവായിരുന്നു
ത്രികാല വിജ്‌ഞാനിയായ പരമാത്മാവിനു
അതറിയാമായിരുന്നു
ജീവാത്മാവ്‌ പതറിയസ്വരത്തില്‍ ഉവാച:
ഇരുപത്തിമൂന്ന്‌ കാരറ്റ്‌
നഹി,നഹി, തിരിച്ചുപോകൂ
തനിത്തങ്കമാവുമ്പോള്‍
അപ്പോള്‍മാത്രം



Dreams

Hold fast to dreams
For if dreams die
Life is a broken-winged bird
That cannot fly.
Hold fast to dreams
For when dreams go
Life is a barren field
Frozen with snow.



-Langston Hughes

The only trouble with a kitten
Is that
Sooner or later
It becomes
A cat

- Ogden Nash

My candle burns at both ends;
It will not last the night;
But ah, my foes, and oh, my friends—
It gives a lovely light.

Edna St Vincent Millay



Two total opposites:

To keep your marriage brimming
With love in the loving cup,
Whenever you’re wrong, admit it.
Whenever you’re right, shut up.

— Ogden Nash


For every evil under the sun
There is a remedy or there is none.
If there be one, seek till you find it;
If there is none, never mind it.
Mother Goose
അമ്മിണി കവിതകള്‍ (ഭാഗം 5: പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക