Image

അവാര്‍ഡുകളും വിവാദങ്ങളും- എസ്.കെ.പിള്ള, ജോര്‍ജിയ

എസ്. കെ.പിള്ള, ജോര്‍ജിയ Published on 12 November, 2014
അവാര്‍ഡുകളും വിവാദങ്ങളും- എസ്.കെ.പിള്ള, ജോര്‍ജിയ
നര്‍മ്മം നല്ലതാണ്.  വേണ്ടിടത്ത് വേണ്ടതുപോലെ പ്രയോഗിക്കണമെന്ന് മാത്രം.

അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കുന്നതിന് അവാര്‍ഡു ജൂറികള്‍ കണ്ടെത്തുന്ന മാനദണ്ഡത്തെ നര്‍മ്മ രചനയിലൂടെ ഒരു പ്രവാസി മലയാളി സാഹിത്യകാരന്‍ അപലപിച്ച് കണ്ടു. അദ്ദേഹം, സ്ത്രീകള്‍ക്ക് അവാര്‍ഡ് നല്‍കുന്ന ജീവികളെ കേവലം സ്ത്രീലമ്പടന്മാരായി ചിത്രീകരിച്ചിരുന്നു.. സ്ത്രീകളുടെ സാരിയും ചുരിദാറും മെയ്യഴക് പ്രദര്‍ശിപ്പിക്കുന്ന ആകര്‍ഷണീയമായ ഫോട്ടോകളും ജൂറികളെ സ്വാധിച്ച് അവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കാന്‍ പ്രലോഭിപ്പിക്കുന്നുപോലും! സൗന്ദര്യ മത്സരത്തിനെ കുറിച്ചായിരുന്നു പരാമര്‍ശമെങ്കില്‍ വേണ്ടില്ലായിരുന്നു. സാഹിത്യ മത്സരത്തില്‍ ഇതൊക്കെയാണ്  മാനദണ്ഡമെന്ന, നര്‍മ്മമാണെങ്കില്‍ തന്നെയും, പരാമര്‍ശം ബാലിശയും സ്ത്രീ എഴുത്തുകാരെ ചെളിവാരിയെറിയുന്ന പ്രവര്‍ത്തിയുമാണ് ഇങ്ങനെയൊക്കെ എഴുതുന്നവര്‍ അവരുടെ അപകര്‍ഷതാബോധവും ഉള്ളില്‍ തളം കെട്ടികിടക്കുന്ന അസൂയയുടെ വിഷവും കടലാസില്‍ ഛര്‍ദ്ദിക്കുകയല്ലേ ചെയ്യുന്നത്?

അമേരിക്കയുടെ പല സംസ്ഥാനങ്ങളിലും മലയാള സാഹിത്യസംഘടനകളുണ്ട്. അതിലെ അംഗങ്ങള്‍ കൂടിയിരുന്ന് ചര്‍ച്ചകള്‍ നടത്താറുണ്ട്. മലയാള ഭാഷാ സാഹിത്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്‍കൊണ്ട നിരീക്ഷണങ്ങള്‍ വായിച്ച് അവതരിപ്പിക്കാറുണ്ട്. പക്ഷേ ഇത്തരം സംരംഭങ്ങളില്‍ പങ്കെടുക്കാന്‍ സമയവും സൗകര്യവും കിട്ടാത്തവര്‍ സാഹിത്യകാരല്ലെന്ന വിലയിരുത്തല്‍ തെറ്റാണ്. അവര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹരല്ലെന്ന് വിധിയെഴുതുന്നത് ഭോഷത്തരവും.
കേരളത്തിലെ പ്രഗത്ഭരായ സാഹിത്യ ഭീഷ്മാചാര്യരായ എം.ടി.യും, മുരുകനും, വിജയനും മൊക്കെ അവരുടെ രചനകളില്‍ കൂടി അംഗീകാരവും അഭിനന്ദനവും പിടിച്ച് പറ്റുന്നവരാണ്. അവര്‍ സംഘടനകള്‍ സൃഷ്ടിക്കുന്നില്ല.  കൂട്ടായിരുന്ന് ചര്‍ച്ച ചെയ്യാറില്ല. കടലാസില്‍ കൂടി അഭിപ്രായ പ്രകടനം നടത്താറില്ല. എന്നിട്ട് അവാര്‍ഡുകളുടെ പ്രവാഹം അവരെ ശ്വാസംമുട്ടിക്കുന്നില്ലേ?

അമേരിക്കയിലെ സാഹിത്യരചനകള്‍ക്ക് അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കുന്ന ജൂറികള്‍, സ്ത്രീകയ്ക്കായാലും, പുരുഷനായാലും, അവരുടെ സൃഷ്ടികളുടെ മികവും മേന്മയും കണക്കിലെടുത്തുകൊണ്ടാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.  സ്ത്രീകളെ പരിഗണിക്കുമ്പോള്‍ അവര്‍ ധരിച്ചിരിക്കുന്ന സാരിയും ചുരിദാറും അവരുടെ ഫോട്ടോയിലെ ആകര്‍ഷണീയമായ മെയ്യഴകും ജൂറികളെ സ്വാധീനിക്കാറില്ല.

 വിമര്‍ശനം സ്വാഗതാര്‍ഹമാണ്. ആരോഗ്യകരവും ആക്ഷേപരഹിതവുമായിരിക്കണമെന്ന് മാത്രം. ആക്ഷേപിക്കാന്‍ മാത്രം കരുതികൂട്ടി കച്ചകെട്ടിയിറങ്ങുന്നവരെ സമൂഹം പുച്ഛിച്ച് തള്ളും തീര്‍ച്ച ചരിത്രം അതാണ് തെളിയിക്കുന്നത്.
അവാര്‍ഡുകളും വിവാദങ്ങളും- എസ്.കെ.പിള്ള, ജോര്‍ജിയ
Join WhatsApp News
Ratish Varma [Editor, Chinthaa Dhaara] 2014-11-15 11:27:20
Congratulations Mr.S.K.Pillai. It is a good feed back. Please keep it up.
Ratish
വിദ്യാധരൻ 2014-11-15 21:19:37
അമേരിക്കയിലെ സ്ത്രീ എഴുത്തുകാരെ, ആരോ എന്തോ എഴുതിയതിന്റെ പേരിൽ വലിച്ചിഴച്ചു കൊണ്ടുവന്നു  അമേരിക്കയിലെ അവാർഡു മാഫിയകളെ വാഴ്ത്താനുള്ള ശ്രമത്തിലാണ് ഈ ലേഖനം എസ് കെ പിള്ള തട്ടികൂട്ടിയിരിക്കുന്നതെന്ന് മദ്യപിക്കാതെ വായിക്കുന്ന ഏതൊരു മലയാളി വായനക്കാരനും സുവ്യക്തമാണ്.  ഓരോ ദിവസവും അവാർഡ് അത് കൂടാതെ ത്രൈമാസ അവാർഡ് തുടങ്ങി പലതും മാർക്കെറ്റിൽ ഇറക്കി ഒരു അവാർഡു പെരുപ്പം സൃഷ്ടിച്ചു ചില നല്ല എഴുത്തുകാരുടെ കൃതികളെ മുക്കി കളഞ്ഞ നാടാണ് അമേരിക്ക.  എഴുത്തുകാർക്കപ്പുറത്ത് വായനക്കാരടുങ്ങുന്ന ഒരു സമൂഹം ഉണ്ടെന്നുള്ള വസ്തുത മറന്നു വായിൽ വരുന്നതൊക്കെ പടച്ചു വിട്ടു മലയാള സാഹിത്യത്തിന്റെ പരിശുദ്ധിയും പാവനതയും കളങ്കപ്പെടുത്തിയ വകതിരിവില്ലാത്ത ഒരു കൂട്ടം മാഫിയകൾ അമേരിക്കയിൽ ഉണ്ടെന്നു പറഞ്ഞാൽ അതിനു നേര കണ്ണടക്കുന്നവരുടെ  കൂട്ടത്തിൽ നിങ്ങലെപ്പോലെയുള്ളവർ ഉണ്ടെന്നുള്ളതും ഖേദകരം തന്നെ. അമേരിക്കയിലെ പല സ്ത്രീ എഴുത്തുകാരും, അഴകിയ രാവണനെപ്പോലെ , അവാർഡും പൊന്നാദയുമൊക്കെ പൊക്കിപ്പിടിച്ച്, 'ഞാനാണ് ഇവിടുത്തെ ഭയങ്കര എഴുത്തുകാരൻ എന്നൊക്കെ പറഞ്ഞു അലറി വിളിക്കുന്ന പുരുഷന്മാരെക്കാൾ,  എന്തുകൊണ്ടും സാഹിത്യത്തോട് ആത്മാർത്ഥ പുലർത്തുന്നവരാണെന്ന് അമേരിക്കയിലെ പ്രബുദ്ധരായ വായനക്കാർക്ക് അറിയാവുന്നതാണ്.   കൃതികളെ വിലയിരുത്തുന്നതിൽ വിധികർത്താക്കൾ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതവരുടെ കഴിവ് കേടു. എന്തായാലും അമേരിക്കയിൽ മൊഴത്തിനു മൂവായിരം വച്ച് അവാർഡു കൊടുക്കുന്ന , അല്ലെങ്കിൽ നിങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഈ മാഫിയ വിധി കർത്താക്കളെക്കുറിച്ച് പണ്ടേ ജനങ്ങൾക്ക്‌ സംശയം ഉണ്ട്. കഥ കണ്ടാൽ കവിതയാണെന്നും കവിത കണ്ടാല നോവലാണെന്നും പറയുന്ന ചില കോമരങ്ങളാണ് അമേരിക്കൻ മലയാളത്തിന്റെ വിധിയെ ത്രാസിൽ തൂക്കുന്നവർ. ഇവരിൽ പലരും ഫൊക്കാന ഫോമ തുടങ്ങിയ സംഘടനകളിലെ അധോലോകവുമായി ബന്ധം ഉണ്ടെന്നുള്ളത് മനസിലാകാത്ത വിധം കഞ്ചാവും ചരസ്സും അടിച്ചിരിക്കുകയാണെന്ന് ധാരണയുണ്ടെങ്കിൽ അത് അങ്ങ് മാറ്റിയേര്.  എസ് കേയുടെ മട്ടും ഭാവവും കണ്ടിട്ട് ഒരു അവാർഡു കിട്ടത്തക്ക രീതിയിൽ എന്തോ ഒന്ന് പുറത്തേക്ക് ഇറക്കുന്നതിനു മുൻപ് വിധികർത്താക്കളുടെ മൂഡ്‌ താങ്ങുന്ന ഒരു പരിപാടിയായിട്ടാണ് ഇത് കാണുന്നത്.  എന്ത് വിധി കർത്താക്കൾ എസ്.കെ.? ചുണയുണ്ടെങ്കിൽ ഇവന്റെ ഒക്കെ യോഗ്യത ഏതാണെന്ന് പ്രഖ്യാപിക്കട്ടെ. വായനക്കാരേക്കാൾ നല്ല വിദ്യാകർത്താക്കൾ എവിടെയാണുള്ളത്? അവരാണ് നിങ്ങൾ പറയുന്ന എം ടി യേയും, വിജയനേയും, മുകുന്ദനെയും ഇന്ന് അവർ അഭിമാനം കൊള്ളുന്ന സിംഹാസനങ്ങളിൽ കയറ്റി ഇരുത്തിയത്. അല്ലാതെ അമേരിക്കൻ മലയാളത്തിലെ ചില അളിപിളികൾ 'പറയുന്നതുപോലെ " ഞങ്ങൾ കേന്ദ്ര സാഹിത്യ അവാർഡിന് അർഹരാണെയെന്ന് വിളിച്ചു പറഞ്ഞു നടക്കുകയല്ല. 

"ചെറുതാമൊരു പേനാക്കത്തി കാണുമ്പൊൾ പോലും 
വെറുതെ വിറയ്ക്കുന്ന ചുണ കെട്ടവർ  നിങ്ങൾ
വീമ്പടിക്കുന്നു നീളെ നാളത്തെ വസന്തങ്ങൾ 
നാമ്പിടും യുഗത്തിന്റെ ഭാരവാഹികളായി 
ഒന്ന് ചോദിക്കട്ടെ കൈവശം നിങ്ങൾക്കെന്തു-
ണ്ടിന്നിനെ ജീവിക്കുന്നൊരിന്നിനെപ്പകർത്തുവാൻ ?" (വയലാർ ) 

നാരദർ 2014-11-16 07:46:50
അല്പ്പം എരിവും പുളിയും ചേർത്തപ്പോൾ സംഗതി ഉഗ്രനായിട്ടുണ്ട് വിദ്യാധരാ
ബോധവർദ്ധനൻ 2014-11-16 12:43:28
അമേരിക്കയിലെ എഴുത്തുകാരെ ഓ .വി വിജയനോടും , എംടിയോടുമൊക്കെ താരതമ്യപ്പെടുത്തുന്നത് ശോച നിയമാണ് . അമേരിക്കയിലെ എഴുത്തുകാർ അവരുടെ അരിഷ്ടതാവസ്തയിൽ നിന്ന് ഇതുവരെയും പുറത്തു വന്നിട്ടില്ല. അമേരിക്കയിലെ എഴുത്തുകാരുടെ കൃതികൾക്ക്, അമേരിക്കയിലും കേരളത്തിലും നല്ല ഒരു ശതമാനം വായനക്കാരെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഒന്നാമത്തെ പരാചയം. (അതിനു പല കാരണങ്ങളും കാണും. അതെന്താന്നു വച്ചാൽ എഴുത്തുകാർ മനസിലാക്കി തിരുത്തണം). രണ്ടാമത് വക്ര മാർഗ്ഗങ്ങൾ ഉപേക്ഷിക്കണം. വക്രമാർഗ്ഗം എന്ന് ഞാൻ ഉദ്ദേശിക്കുന്നത് മറ്റുള്ളവരെ സ്വാധീനിച്ചും പ്രോപ്പഗാണ്ടാ മിഷ്യൻ ഉപയോഗിച്ചും താനൊരു ഭയങ്കര എഴുത്തുകാരനാണെന്നു വരുത്തി തീർക്കാനുള്ള ശ്രമം. മൂന്നാമത് മലയാള സാഹിത്യം ഒന്നേയുള്ളൂ. പ്രവാസ സാഹിത്യം എന്നൊന്നില്ല. പ്രവാസ ജീവിതത്തെക്കുറിച്ചുള്ള രചനകൾ മലയാള സാഹിത്യത്തിന്റെ ഭാഗമായി കാണണം. അല്ലാതെ പുതിയൊരു സാഹിത്യ വിഭാഗം ഉണ്ടാക്കി അതിലൂടെ വലിയൊരു സാഹിത്യകാരൻ ആകാൻ ശ്രമിക്കുന്നത് ഒരു തരത്തിൽ വക്രമായ ഒരു മാർഗ്ഗം തന്നെയാണ്. നാലാമതായി നമ്മളുടെ സ്ത്രീ എഴുത്തുകാരെ ബഹുമാനിക്കാൻ സംഘടനകളും അതിലെ പുരുഷ കേസരികളും ശ്രമിക്കണം. അവരെ പെണ്‍ എഴുത്തുകാർ എന്നല്ല അഭിസംബോധന ചെയ്യണ്ടത് സാഹിത്യകാരികൾ എന്നാണു. അമേരിക്കയിലെ വിധി കര്ത്താക്കളെക്കുറിച്ചും അവരുടെ സംവിധാനങ്ങളെക്കുറിച്ചും എനിക്ക് യാതൊരു വിശ്വാസവും ഇല്ല. വായനക്കാരുടെ സ്പന്ദനങ്ങളെ അറിഞ്ഞു വേണം വിധികർത്താക്കൾ അവരുടെ തീർപ്പിൽ എത്തിച്ചേരാൻ എന്നുള്ള ശ്രി. വിധ്യാധാരന്റെ അഭിപ്രായത്തെ ഞാൻ പിന്താങ്ങുന്നു. എന്നാൽ പലരും ഇവിടെ പറയാറുള്ളതുപോലെ എഴുത്തുകാർ മാത്രവും വായനക്കാർ മാത്രവുമുള്ള ഒരു സമൂഹത്തിൽ സുതാര്യമായ ഒരു തീർപ്പ് വിധികർത്താക്കൾക്ക് എടുക്കാൻ കഴിയാതെ 'പുറം ചോറിയുന്നവ്ർ ക്ക് എന്നും അവാർഡുകൾ കൊടുത്ത് കൊണ്ടിരിക്കും. ഈ അടുത്ത ഇടയ്ക്കു വായിച്ചു 'പ്രസ്സ് ക്ലബ്ബു ചിലർക്ക് സ്പെഷ്യൽ അവാർഡ് കൊടുത്ത് എന്ന് . അത് എന്ത് തരത്തിലുള്ള അവാർഡാണെന്ന് അറിയാതെ ഈ ഉള്ളവൻ വിഷമിച്ചു. പിന്നെ ചിന്തിച്ചു എല്ലാർക്കും അവാർഡ് കൊടുത്ത് കഴിഞ്ഞു ബാക്കി വന്നത് സ്പെഷ്യലായി ചിലർക്ക് കൊടുത്തതാണെന്ന്. ഇതെല്ലാം മാന്യന്മാരെ വിളിച്ചു വരുത്തി അഭ്മാനിക്കുന്നതിനു തുല്യമാണ്. ഇത്തരം നിങ്ങളുടെ പരിപാടികൾ തുടങ്ങിയാൽ വായനക്കാരനും വിദ്യാധരനും തിന്നു ചീർക്കാനുള്ള സാഹചര്യം ഉണ്ടാക്കാം എന്നല്ലാതെ വേറെ പ്രയോചനം ഇല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക