Image

സെക്കുലര്‍ സംഘടനകള്‍ പിളര്‍ന്ന വിടവില്‍ മത സംഘടനകള്‍ കരുത്താര്‍ജിച്ചതില്‍ ആശങ്ക

Published on 12 November, 2014
സെക്കുലര്‍ സംഘടനകള്‍ പിളര്‍ന്ന വിടവില്‍ മത സംഘടനകള്‍ കരുത്താര്‍ജിച്ചതില്‍ ആശങ്ക
ന്യൂയോര്‍ക്ക്: കേന്ദ്ര സംഘടനയിലെ പിളര്‍പ്പും പ്രാദേശിക സംഘടനകള്‍ തമ്മിലുളള കിടമത്സരവും വ്യക്തിത്വമില്ലാത്ത നേതാക്കളും ഒന്നുചേര്‍ന്നപ്പോള്‍ ജനങ്ങള്‍ക്ക് സംഘടനകളോട് മടുപ്പായെന്നും ആ വിടവില്‍ മതസംഘടനകള്‍ കരുത്താര്‍ജിച്ചുവെന്നും ഇന്ത്യ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ട്രൈസ്്‌റ്റേറ്റിലെ സംഘടനാ നേതൃത്വവുമായുളള മുഖാമുഖം വി ലയിരുത്തി.
സെക്യുലര്‍ സംഘടനകളുടെ കൂടി പ്രവര്‍ത്തനം ഏറ്റെടുത്ത് മതസംഘടനകള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതും അങ്ങനെ മലയാളി സമൂഹം ചിന്നിച്ചിതറുന്നതും ആശങ്കാ ജനകമാണെന്ന് പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരം സമ്മാനിക്കുന്നതിനോട് അനുബന്ധിച്ച് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലെ വിഷയം സംഘടനകളുടെ വളര്‍ച്ചക്ക് മാധ്യമങ്ങളുടെ പങ്ക് എന്നതായിരുന്നു. സംഘടനയിലൂടെയാണ് മാധ്യമങ്ങളും മാധ്യമങ്ങളിലൂടെയാണു സംഘടനകളും വളര്‍ന്നതെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ജേക്കബ് റോയി അനുസ്മരിച്ചു. ആര് ആരോടാണ് കടപ്പെട്ടിരിക്കുന്നതെന്ന് പറയാനാവില്ല. പരസ്പരമുളള നന്മക്ക് എങ്ങനെ യോജിച്ചു പ്രവര്‍ത്തിക്കാമെന്നതാണ് ചിന്തിക്കേണ്ടത്, പ്രത്യേകിച്ച് മാധ്യമങ്ങള്‍ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍.
ചാപ്റ്റര്‍ സെക്രട്ടറി സണ്ണി പൗലോസ് മുഖാമുഖത്തിലേക്ക് സംഘടനാ നേതാക്കളെ സ്വാഗതം ചെയ്തു.
ചാപ്റ്റര്‍ ട്രഷററും അവിഭക്ത ഫൊക്കാന പ്രസിഡന്റുമായിരുന്ന ജെ. മാത്യൂസ് നടത്തിയ ആമുഖ പ്രഭാഷണത്തില്‍ ഡാളസിലെ കേരള അസോസിയേഷന്റെ പ്രവര്‍ത്തനത്തെ എല്ലാ സംഘടനകളും മാതൃകയാക്കേണ്ടതാണെന്ന് പറഞ്ഞു. കാല്‍നൂറ്റാായി അവര്‍ നൂസ് ബുളളറ്റിന്‍ അച്ചടിച്ച് മുടങ്ങാതെ അംഗങ്ങള്‍ക്ക് എത്തിക്കുന്നു. മെമ്പര്‍ഷിപ്പ് അടച്ച ആയിരത്തില്‍പ്പരം അംഗങ്ങള്‍ സംഘടനയിലുണ്ട്. ആഘോഷങ്ങളും പ്രവര്‍ത്തനങ്ങളും കൂട്ടായി നടത്താന്‍ അവര്‍ക്കാവുന്നു.
ഡോ. റോയി പി. തോമസിനൊപ്പം മോഡറേറ്ററായിരുന്ന പ്രസ്‌ക്ലബ്ബിന്റെ നിയുക്ത ദേ ശീയ പ്രസിഡന്റ് ശിവന്‍ മുഹമ്മ സംഘടനയാണോ മാധ്യമങ്ങളാണോ അമേരിക്കയില്‍ ആദ്യം ഉണ്ടായതെന്ന് ചോദിച്ചു. 1972 ല്‍ റവ. അച്ചോയി മാത്യൂസ് ചലനം മാസിക ആരംഭിച്ചു. എന്നാല്‍ അതിനുമുമ്പേ ന്യൂയോര്‍ക്കില്‍ കേരള സമാജം രൂപം കൊണ്ടതായി ചിലര്‍ ചൂണ്ടിക്കാട്ടി.
ബ്രിട്ടനില്‍ താന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ഇന്ത്യ ലീഗില്‍ ചെന്നപ്പോഴാണ് കുറെ കറുത്ത തൊലികള്‍ കണ്ടതെന്നും അതോടെ തനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായി എന്നും ഡോ. റോയി തോമസ് പറഞ്ഞു. വി.കെ കൃഷ്ണമേനോനും മറ്റും അംഗമായിരുന്ന സംഘടനയാണ് ഇന്ത്യ ലീഗ്. അമേരിക്കയിലെ കുടിയേറ്റ ചരിത്രവും അദ്ദേഹം അനുസ്മരിച്ചു.
1790 ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യക്കാരനായ ഒരു ഫാ. ബ്രാഡ്‌ലി അമേരിക്കയില്‍ വന്നതായി ചരിത്രം പറയുന്നു. 1795 ല്‍ ഒരു ഇന്ത്യന്‍ ആന കുടിയേറ്റക്കാ രനായി എത്തി. 1750 ല്‍ മലബാര്‍ തീരത്തുനിന്ന് ആറുപേര്‍ വന്നെന്ന രേഖയുണ്ട്. പക്ഷേ പിന്നീടവരെപ്പറ്റി വിവരമില്ല. 1945 ല്‍ 100 ഇന്ത്യക്കാര്‍ അമേരിക്കയിലെത്തി. എന്നാല്‍ 1965 ല്‍ ഏഷ്യക്കാര്‍ക്കും വോട്ടവകാശം കിട്ടിയതോടെയാണ് ജനം കൂട്ടമായി എത്തിയത്; അമേരിക്കയില്‍ നാലു പതിറ്റാണ്ടു മുമ്പ് എത്തിയ അദ്ദേഹം ചൂണ്ടിക്കാട്ടി. 1965 ന് മുമ്പ് ഫിലിപ്പ് കാലായില്‍ എത്തി. അക്കാലത്ത് എത്തിയ മുന്‍ കേന്ദ്രമന്ത്രി ജോണ്‍ മത്തായിയുടെ പുത്രി സരളാ മത്തായിയെ മൂന്നുദിവസം കഴിഞ്ഞപ്പോള്‍ കാണാതായി. പിന്നീടവരെപ്പറ്റി ഒരു വിവരവുമില്ല. താന്‍ ഭാര്യയെയും കൊണ്ട് വരാനൊരുങ്ങുമ്പോള്‍ അതാണ് ജനം ചൂണ്ടിക്കാട്ടിയത്.
കേരളത്തിലിപ്പോള്‍ രണ്ടുതരം ജനങ്ങളാണുളളത്. ഗ്രീന്‍കാര്‍ഡ് കിട്ടിയവരും അതിനായി കാത്തിരിക്കുന്നവരും. എന്തായാലും ഓണം പോലുളള ആഘോഷങ്ങള്‍ വിവിധ സംഘടനകള്‍ക്ക് എന്തുകൊണ്ട് ഒരുമിച്ച് ആഘോഷിച്ചു കൂടാ എന്നാലോചിക്കണം. ഡാളസിലെ സംഘടനയുടെ പ്രവര്‍ത്തനം പ്രചോദനകരമാണ്. അതുപോലെ തന്നെ ഓണവും സെക്യൂലര്‍ ആഘോഷങ്ങളും മതങ്ങള്‍ക്ക് വിട്ടുകൊടുക്കരുത്.
പ്രായമാകുമ്പോള്‍ നമ്മള്‍ പഠിച്ച ഇംഗ്ലീഷ് മറന്നുവെന്നു വരും. പക്ഷേ മലയാളം മറക്കില്ല. അതിനനുസരിച്ചുളള പ്രവര്‍ത്തനങ്ങള്‍ നാം നടത്തണം.
മാധ്യമങ്ങള്‍ സഹായിക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്‌വേര്‍ഡ് പറഞ്ഞു. സംഘടനാ ഇലക്ഷന്‍ കാലത്ത് മാധ്യമങ്ങള്‍ നിഷ്പക്ഷത കാട്ടിയോ എന്ന് സംശയം. എങ്കിലും തങ്ങളാരും നീരസമൊന്നും കാട്ടിയില്ല.
ഫൊക്കാനയില്‍ പിളര്‍പ്പിന് കാരണമായ ഇലക്ഷനില്‍ ഒരു സ്ഥാനാര്‍ത്ഥിയായിരുന്ന പ്രസ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍ അക്കാലത്ത് പത്രങ്ങള്‍ പിളര്‍പ്പ് ഒ ഴിവാക്കാനാണ് ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി
പത്രങ്ങള്‍ക്കും വ്യത്യസ്ത നിലപാടുകളുണ്ടെന്ന് ഡോ. റോയി തോമസ് അനുസ്മരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെളളത്തിനു മുകളിലൂടെ നടന്നു പോയാല്‍ അദ്ദേഹമൊരു അമാനുഷനാണെന്ന് മനോരമ എഴുതും. എന്നാല്‍ ദേശാഭിമാനി പറയും നീന്തലറിയാത്തതു കൊണ്ട് നടന്നു പോയ വിഡ്ഡ്യാനാണ് അദ്ദേഹമെന്ന്; കൂട്ടച്ചിരികള്‍ക്കിടയില്‍ ഡോ. റോയി തോമസ് പറഞ്ഞു.
അമേരിക്കന്‍ ജനജീവിതത്തെ ഒന്നിപ്പിക്കുന്ന കണ്ണിയാണ് മാധ്യമങ്ങളെന്ന് ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍ അനുസ്മരിച്ചു. രണ്ടുകൂട്ടരും വളരേണ്ടത് ആവശ്യമാണു. മാധ്യമങ്ങളെ തുണയ്ക്കാനുളള ബാധ്യതയില്‍ നിന്ന് സംഘടനകള്‍ക്ക് ഒഴിഞ്ഞു മാറാനാവില്ല; ജോയി ഇട്ടന്‍ പറഞ്ഞു
മാധ്യമങ്ങളില്ലെങ്കില്‍ സംഘടനകള്‍ ഇല്ലാതാകുമെന്ന് മാധ്യമ, സംഘടനാ പ്രവര്‍ത്തകനായ വര്‍ഗീസ് പോത്താനിക്കാട് ചൂണ്ടിക്കാട്ടി. 1970 ല്‍ ന്യൂയോര്‍ക്ക് കേരള സമാജം രജിസ്റ്റര്‍ ചെയ്തു. മാധ്യമങ്ങളും സംഘടനകളും തമ്മില്‍ കൂടുതല്‍ അടുത്താല്‍ സത്യം ജനം അറിയാത്ത സ്ഥിതി വരും. അതിനാല്‍ അവ സ്വതന്ത്രമായി നില്‍ക്കണം. സംഘടനകളില്‍ മീഡിയേഷന്‍ നടത്തുകയല്ല മാധ്യമങ്ങളുടെ ചുമതല. അതു പോലെ ലോകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതുമല്ല മാധ്യമങ്ങളുടെ ചുമതല. മറിച്ച് കാര്യങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുക എന്നതാണ്. മാധ്യമങ്ങള്‍ ഉളളതു പറയുമ്പോള്‍ പലര്‍ക്കും പൊളളും; വര്‍ഗീസ് പോത്താനിക്കാട് ചൂണ്ടിക്കാട്ടി.
മാധ്യമങ്ങള്‍ ഇലക്ഷനില്‍ പക്ഷം പിടിക്കുന്നുവെങ്കില്‍ അതിനുളള മാനദണ്ഡം എന്താണെന്ന് ഫോമ ജോയിന്റ ് ട്രഷറര്‍ ജോഫ്രിന്‍ ജോസ് ചോദിച്ചു. നിക്ഷ്പക്ഷതയാണ് മാധ്യമങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
മാധ്യമങ്ങളുടെ ഉദ്ദേശശുദ്ധി പലപ്പോഴും സംശയിക്കപ്പെടുന്നുവെന്ന് ഫോമ നേതാവ് സ്റ്റാന്‍ലി കളത്തില്‍ ചൂണ്ടിക്കാട്ടി. അടുത്തയിടക്ക് മാര്‍പാപ്പ സ്വവര്‍ഗാനുരാഗികളെക്കുറിച്ച് പറഞ്ഞത് മാധ്യമലോകം വളച്ചൊടിക്കുന്നതാണ് കണ്ടത്. അമേരിക്കയിലെ മലയാളം മീഡിയയില്‍ ആര് എന്തെഴുതിയാലും അതു വരുന്ന സ്ഥിതിയുണ്ട്. വസ്തുത പരിശോധിക്കുകയോ ഭാഷ മെച്ചപ്പെടുത്തുകയോ ഒന്നും ചെയ്യാറില്ല.
അടുത്തയിടക്ക് മലയാളി വിദ്യാര്‍ത്ഥികളെ കാണാതായപ്പോള്‍ അവര്‍ക്കായി ഒരു മാസ് പെറ്റിഷന്‍ സമര്‍പ്പിക്കാന്‍ പോലും നമ്മുടെ സമൂഹത്തിനായില്ലെന്ന് ജോര്‍ജ് പാടിയേടത്ത് ചൂണ്ടിക്കാട്ടി.
സംഘടനകള്‍ ആധികാരികമായി വാര്‍ത്തകള്‍ തരുമ്പോള്‍ അവ എഡിറ്റ് ചെയ്യരുതെന്നാണ് തന്റെ പക്ഷമെന്ന് ബോബന്‍ തോട്ടം പറഞ്ഞു. സമൂഹ നന്മക്കു വേണ്ടി ഇരുവിഭാഗവും ഒന്നിച്ചണി നിരക്കണമെന്ന് ഫോമ മെട്രോ റീജിയന്‍ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് പറഞ്ഞു.
ഭാഷയാണ് തന്റെ തട്ടകമെന്നും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്നും സര്‍ഗവേദി സ്ഥാപകനായ മനോഹര്‍ തോമസ് പറഞ്ഞു. അതുകൊണ്ട് എന്തു ഗുണമെന്ന് പലരും ചോദിക്കാറുണ്ട്. അതു തന്റെ നിയോഗമായിപ്പോയി. ആദ്യമൊന്നും സര്‍ഗവേദി മീറ്റിംഗ് കൂടുന്നത് മാധ്യമങ്ങളെ അറിയിക്കാറില്ലായിരുന്നു. അതല്ല അവരെ വിളിച്ചറിയിക്കണമെന്ന് പിന്നീട് പലരും പറഞ്ഞു. അങ്ങനെ മാധ്യമങ്ങളെ അറിയിക്കാന്‍ തുടങ്ങി. സംഘടനകളിലെ തമ്മില്‍തല്ലിനൊക്കെ മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്ന് മനോഹര്‍ ചൂണ്ടിക്കാട്ടി.
വിവിധ പത്രങ്ങള്‍ വായിക്കുക എന്നതാണ് തന്റെ അഡിക്ഷന്‍ എന്ന് ഡോ.എ.കെ.ബി പിളള പറഞ്ഞു. മലയാളം മാധ്യമങ്ങള്‍ ഇവിടെ വലിയ സേവനങ്ങള്‍ നടത്തിയിട്ടുന്നെ് അദ്ദേഹം അനുസ്മരിച്ചു.
പുതു തലമുറക്ക് വേണ്ടി പത്ര മാധ്യമങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് ആലോചിക്കേണ്ടതുണ്ടെന്ന് ഫോമ എമ്പയര്‍ റീജിയന്‍ വൈസ് പ്രസിഡന്റ് കുര്യന്‍ ഉമ്മന്‍. നമുക്ക് ശേഷം എന്ത് എന്ന് ചിന്തിക്കാന്‍ നമുക്കാകണം. സംഘടനകളിലെ ഭിന്നതയാണ് ജനങ്ങളെ മടുപ്പിക്കുന്നത്.
നാല്‍പ്പത്തിരണ്ട് വര്‍ഷം മുമ്പ് ചലനം മാസിക തുടങ്ങുകയും അതിനായ് രാപകലന്യേ പ്രവര്‍ത്തിക്കുകയും ചെയ്തത് റവ. അച്ചോയ് മാത്യൂസ് അനുസ്മരിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞ് നിര്‍ത്തി. പില്‍ക്കാലത്ത് നൂറില്‍പ്പരം കവിതകള്‍ എഴുതി. നാല് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.
ചലനത്തെപ്പറ്റി പ്രസ്‌ക്ലബ്ബിന്റെ സുവനീറില്‍ എഴുതിയത് ജെ. മാത്യൂസ് വായിച്ചു.
പത്രക്കാരും സാമൂഹിക ജീവികളാണെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ ചൂിക്കാട്ടി. പത്രക്കാര്‍ക്കും വായും വയറുമൊക്കെയുണ്ട്. പക്ഷേ മറ്റുളളവര്‍ അതു മറക്കുന്നു. വാര്‍ത്തകള്‍ എല്ലാവര്‍ക്കും എത്തിക്കാന്‍ ഒരു കേന്ദ്രീകൃത സംവിധാനം വേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
മലയാളം പത്രത്തിന്റെ സേവനം മറക്കാനാവില്ലെന്ന് അച്ചന്‍കുഞ്ഞ് കോവൂര്‍ അനുസ്മരിച്ചു.
ഒന്നിച്ചു നിന്നാലേ ശക്ത ഉണ്ടാകൂ എന്ന് ഫോമ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ പറഞ്ഞു. മാധ്യമങ്ങളാണ് സംഘടനകളെ വളര്‍ത്തിയത്. അതുപോലെ വാട്ടര്‍ ഗേറ്റ് മുതല്‍ 2ജി സ്‌പെക്ട്രം വരെ അഴിമതികളെല്ലാം പുറത്തു കൊണ്ടുവന്നത് പത്രങ്ങളാണ്.
കോണ്‍സുലേറ്റിലും മറ്റും മലയാളി നേരിടുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ രണ്ടു കേന്ദ്ര സംഘടനകള്‍ എന്നതു തന്നെ കൂടുതലാണ്. മൂന്നാമത്തെതിനെപ്പറ്റി ആലോചിക്കുക പോലും അരുത്. ഒന്നിച്ചാല്‍ ഏറെ നന്ന്.
മുഖാമുഖമൊക്കെ നടക്കുന്നുണ്ടെങ്കിലും മാറ്റങ്ങള്‍ ഒന്നും സംഭവിക്കാറില്ലെന്ന് കേരള എക്‌സ്പ്രസ് എഡിറ്ററും പ്രസ്‌ക്ലബ്ബ് അഡൈ്വസറി ബോര്‍ഡ് അംഗവുമായ ജോസ് കണിയാലി പറഞ്ഞു. പണം കൊടുത്ത് പത്രം വാങ്ങാന്‍ ആളില്ല. അതുപോലെ തന്നെ മുമ്പുളള സംഘടനാ നേതാക്കളാണ് മാധ്യമങ്ങളെ പ്രോത്സാഹിപ്പിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷ മായി അതുണ്ടാകുന്നില്ല.
നാട്ടില്‍ നിന്ന് ആരെങ്കിലും നേതാക്കള്‍ വന്നാല്‍ അവരെ റാഞ്ചിപ്പിടിച്ച് ഫോട്ടോ എടുത്ത് മാധ്യമങ്ങള്‍ക്ക് അയക്കുന്ന വിരുതന്മാരുണ്ടിപ്പോള്‍. കുഞ്ഞു പാര്‍ട്ടിയുടെ വലിയ നേ താവായിരിക്കുക എന്ന ചിന്താഗതി പുലര്‍ത്തുന്നവരാണ് പിളര്‍പ്പുകള്‍ ഉണ്ടാക്കുന്നത്. 25 പേര്‍ ഒരു സമ്മേളനത്തിന് വരണമെങ്കില്‍ 25 പേര്‍ക്കും പ്രസംഗിക്കാന്‍ അവസരം നല്‍ക ണമെന്നതാണ് സ്ഥിതി.
1990 ലെ വാഷിംഗ്ടണ്‍ ഫൊക്കാന സമ്മേളനം മലയാളം പത്രത്തിന്റെ ചാകരയായിരുന്നു എന്ന് ജേക്കബ് റോയി അനുസ്മരിച്ചു. അന്ന് വാര്‍ത്തകളും മറ്റും വായിക്കാന്‍ ജനം ആവേശം കാട്ടി. സംഘടന വളര്‍ന്നത് അങ്ങനെയാണെന്ന് സംഘടനാ നേതാക്കള്‍ തന്നെ അന്നു പറഞ്ഞു.
ഫൊക്കാന എന്നു പിളര്‍ന്നോ അന്നു മുതലാണ് മതസംഘടനകള്‍ ശക്തിപ്പെട്ടതെന്ന് ജെ. മാത്യൂസ് പറഞ്ഞു. കെ.സി.സി.എന്‍.എ സമ്മേളനം പത്രക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചത് റോയി അനുസ്മരിച്ചു.
ഇത്രയധികം സംഘടന ഉണ്ടാകാന്‍ കാരണം മീഡിയയാണെന്ന് രാജു മൈലപ്ര പറഞ്ഞു. കേരളത്തില്‍ പോലും മലയാളം പഠിപ്പിക്കാന്‍ താല്‍പ്പര്യം കുറയുമ്പോള്‍ ഇവിടെ അതു വേണമെന്ന് ശഠിക്കരുത്. സരിതയെ സെലിബ്രിറ്റിയാക്കിയത് മാധ്യമങ്ങളാണ് എ ന്നതു മറക്കാതിരിക്കുക.
ഒരു പളളിയില്‍ മലയാളം സ്‌കൂള്‍ നടത്തിയാല്‍ മറ്റു പളളിക്കാര്‍ പോകില്ലെന്ന് ജോസ് കാടാപുറം ചൂണ്ടിക്കാട്ടി. സെക്യുലര്‍ സംഘടന ആണെങ്കില്‍ പ്രശ്‌നമില്ല. സംഘടനാ നേത്രുത്വത്തിലിരിക്കുമ്പോള്‍ മത സംഘടനാ നേത്രുത്വം കൂടി ഏറ്റെടുക്കുന്നത്ഒഴിവാക്കണമെന്നും ജോസ് നിര്‍ദേശിച്ചു. അല്ലെങ്കില്‍ അവരുടെ വിശ്വാസ്യത തനെ ചോദ്യം ചെയ്യപ്പടാം.
ഡാളസ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഐ. വര്‍ഗീസാണ് അവിടുത്തെ നല്ല പ്രവര്‍ത്തനങ്ങളുടെ മാര്‍ഗദര്‍ശി എന്ന് സജി എബ്രഹാം പറഞ്ഞു.
സെക്കുലര്‍ സംഘടനകള്‍ പിളര്‍ന്ന വിടവില്‍ മത സംഘടനകള്‍ കരുത്താര്‍ജിച്ചതില്‍ ആശങ്കസെക്കുലര്‍ സംഘടനകള്‍ പിളര്‍ന്ന വിടവില്‍ മത സംഘടനകള്‍ കരുത്താര്‍ജിച്ചതില്‍ ആശങ്കസെക്കുലര്‍ സംഘടനകള്‍ പിളര്‍ന്ന വിടവില്‍ മത സംഘടനകള്‍ കരുത്താര്‍ജിച്ചതില്‍ ആശങ്കസെക്കുലര്‍ സംഘടനകള്‍ പിളര്‍ന്ന വിടവില്‍ മത സംഘടനകള്‍ കരുത്താര്‍ജിച്ചതില്‍ ആശങ്കസെക്കുലര്‍ സംഘടനകള്‍ പിളര്‍ന്ന വിടവില്‍ മത സംഘടനകള്‍ കരുത്താര്‍ജിച്ചതില്‍ ആശങ്കസെക്കുലര്‍ സംഘടനകള്‍ പിളര്‍ന്ന വിടവില്‍ മത സംഘടനകള്‍ കരുത്താര്‍ജിച്ചതില്‍ ആശങ്കസെക്കുലര്‍ സംഘടനകള്‍ പിളര്‍ന്ന വിടവില്‍ മത സംഘടനകള്‍ കരുത്താര്‍ജിച്ചതില്‍ ആശങ്ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക