Image

നീതി നിഷേധിക്കപ്പെടുമ്പോള്‍ അത്താണിയായി ജസ്റ്റിസ് ഫോര്‍ ഓള്‍ (ചെറിയാന്‍ ജേക്കബ്‌)

Published on 11 November, 2014
നീതി നിഷേധിക്കപ്പെടുമ്പോള്‍ അത്താണിയായി ജസ്റ്റിസ് ഫോര്‍ ഓള്‍  (ചെറിയാന്‍ ജേക്കബ്‌)
ജസ്റ്റീസ്‌ ഫോര്‍ ഓള്‍ (ജെ എഫ്‌ എ ) എന്ന പ്രസ്ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പലരും പല അവസരത്തിലും ചോദ്യം ചെയ്‌തിട്ടുണ്ട്‌. അതിനാലാണ്‌ ഇങ്ങനെ ഒരു ലേഖനം എഴുതാം എന്ന്‌ കരുതിയത്‌.

ഇന്ത്യാക്കാരുടെ അമേരിക്കന്‍ കുടിയേറ്റത്തിനു പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്‌. ആദ്യ കാല കുടിയേറ്റക്കാരില്‍ പലരും ആരോഗ്യ സുരക്ഷാ മേഖലയുമായും, ഉപരിപഠനം, ഗവേഷണം തുടങ്ങിയ കാര്യങ്ങളുമായും, ചിലര്‍ ബന്ധുക്കളുടെ ശുപാര്‍ശയില്‍ കൂടിയും വന്നവരുമാണ്‌. മാനുഷിക മൂല്യങ്ങള്‍ക്കും കുടുംബ ബന്ധത്തിനും, സര്‍വോപരി സത്യസന്ധതക്കും മുന്‍തൂക്കം കൊടുത്തിരുന്ന ആളുകളായാണ്‌ അവരില്‍ പലരും അറിയപ്പെട്ടിരുന്നത്‌. ഭാഷയും സംസ്‌കാരവും, തങ്ങളുടെ ജീവിതത്തില്‍ കൂടെ സമൂഹത്തിന്‌ കാട്ടിക്കൊടുത്ത ഇവരില്‍ പലരും ഇന്ന്‌ ജീവിച്ചിരിക്കുന്നില്ല, ഉള്ളവരോ തങ്ങളുടെ ജീവിത സായഹ്നത്തില്‍ക്കൂടെ കടന്നു പോകുന്നവരും.

പുതിയ തലമുറ നേരിടുന്ന പ്രശ്‌നങ്ങള്‍ പഴയതുമായി കൂട്ടികുഴയ്‌ക്കുന്‌പോളാണ്‌ , പഴമക്കാര്‍ക്ക്‌ പുതുമക്കാരുടെ പ്രശ്‌നങ്ങളോ, പുതുമക്കാര്‍ക്ക്‌ പഴമക്കാരുടെ പ്രശ്‌നങ്ങളോ മനസ്സിലാകാതെ പോകുന്നത്‌ . പ്രശ്‌നങ്ങളെ അവയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ, ഭാവിയില്‍ അതുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ ചിന്തിക്കാതെ നാം എടുക്കുന്ന തീരുമാനങ്ങളാണ്‌ പലപ്പോഴും സമൂഹത്തിന്‌ തന്നേ തലവേദനയായി തീരുന്നത്‌.

അമേരിക്കയില്‍ പുതുതായി വരുന്ന ലക്ഷക്കണക്കിന്‌ ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളും ഗവേഷകരും ഒക്കെ അവരുടെ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളൊന്നും പരിഹരിക്കാനുള്ള വേദിയായിട്ടു ജസ്റ്റീസ്‌ ഫോര്‍ ഓള്‍ (ജെ എഫ്‌ എ ) എന്ന പ്രസ്ഥാനത്തിനെ കാണരുത്‌. ഇവയില്‍ സമൂഹത്തിന്‌ പൊതുവില്‍ വിഷമമുണ്ടാക്കുന്നതും, സമൂഹം ചില കേസുകളില്‍ നിന്ന്‌ പഠിക്കുകയും അവയെ തങ്ങളുടെ ജീവിതത്തില്‍ എങ്ങനെ ഒഴിവാക്കാം എന്നും പഠിക്കാനുതകുന്ന കേസുകളുമാണ്‌ ജസ്റ്റീസ്‌ ഫോര്‍ ഓള്‍ (ജെ എഫ്‌ എ ) കൈകാര്യം ചെയ്യുന്നത്‌. പല ടെലഫോണ്‍ കൂട്ടായ്‌മയും ജെ എഫ്‌ എ അവതരിപ്പിച്ചത്‌ സമൂഹം നേരിടുന്ന വിഷയങ്ങളായതിനാലാണ്‌ . പല കേസുകളിലും ജെ എഫ്‌ എ യുടെ ഇടപെടല്‍ മൂലം ഗുണമല്ലാതെ ദോഷം ഉണ്ടായതായി കണ്ടിട്ടില്ല.
ആനന്ദ്‌ ജോണ്‍ എന്ന സമര്‍ത്ഥനായ ചെറുപ്പക്കാരന്റെ ആജീവനാ
ന്ത തടവും, ഒരേ തെറ്റിന്‌ പല സംസ്ഥാനങ്ങളില്‍ വീണ്ടും വീണ്ടും ശിക്ഷിക്കുന്ന അവസ്ഥയും വന്നപ്പോള്‍, സ്വന്തം ബന്ധുക്കളും മിത്രങ്ങളും ഉപേക്ഷിച്ചപ്പോള്‍, തടവറയില്‍ ആശ്വാസവുമായി പോയി പലരെയും ആ ചെറുപ്പക്കാരന്റെ ജീവിതത്തിന്റെ മറ്റൊരു മുഖം കാട്ടിക്കൊടുത്തത്‌ ഞങ്ങള്‍ ഏറ്റവും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തോമസ്‌ കൂവള്ളൂര്‍ എന്ന വ്യക്തി ആണ്‌. ഒറ്റയാള്‍ പട്ടാളമായി നീതിക്ക്‌ വേണ്ടി അദ്ദേഹം നടത്തിയ പടയോട്ടത്തില്‍ ചെറിയൊരു കൈത്താങ്ങ്‌ കൊടുക്കാന്‍ ശ്രമിച്ച ഒരു ചെറിയ കൂട്ടമായാണ്‌ ജെ എഫ്‌ എ തുടക്കം കുറിച്ചത്‌. ആനന്ദ്‌ ജോണിന്റെ ന്യൂയോര്‍ക്കിലെ 49 കേസുകളില്‍ 48 കേസും ഒഴിവാക്കി (ശിക്ഷിക്കപ്പെട്ട ഒരു കേസ്‌ സ്വയം തിരഞ്ഞെടുക്കാന്‍ പ്രൊസിക്ക്യൂഷന്‍ അവസരം കൊടുത്തിരുന്നു.) അന്നുവരെ ആനന്ദ്‌ ജോണിനെതിരെ ചമച്ചിരുന്ന കേസുകളുടെ തെളിവുകളും, അവയുടെ പശ്ചാത്തലവും എല്ലാം കോടതിയില്‍ നിന്ന്‌ കൊടുത്താണ്‌ ആനന്ദിനെ കാലിഫോര്‍ണിയായിലെക്കു തിരികെ വിട്ടത്‌. സമൂഹത്തില്‍ എല്ലാം ഉണ്ടായിരുന്നിട്ടും, ഉന്നതമായ കുടുംബത്തില്‍ ജനിച്ചിട്ടും, കേസ്‌ നടത്താന്‍ പൈസ കൊടുക്കാന്‍ പോലും ആരും തുടക്കത്തില്‍ തയ്യാറായിരുന്നില്ല. അപ്പീല്‍ കൊടുക്കാനുള്ള അവസരമൊക്കെ പാഴായ സ്ഥിതിയില്‍ ആയിരുന്നു കേസ്‌. പ്രതീക്ഷ കൈവിടാതെ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ചതിനാല്‍ നല്ലൊരു വക്കീലിനെ കണ്ടെത്തുവാനും കേസിന്‌ വേണ്ടിയ പണം കടമായിട്ട്‌ എടുത്ത്‌ കാര്യം നടത്തുവാനും സാധിച്ചുവെന്നത്‌ ചാരിതാര്‍ത്ഥ്യം നല്‌കുന്നവയായിരുന്നു, എന്നാല്‍ പില്‍ക്കാലത്ത്‌ ജെ എഫ്‌ എ യുടെ അര്‍പ്പണ മനോഭാവത്തെ ഇകഴ്‌ത്തുന്ന നീക്കങ്ങള്‍ ആനന്ദിന്റെ തന്നെ ഉറ്റവരില്‍ നിന്ന്‌ ഉണ്ടായപ്പോള്‍ അതു പ്രസ്ഥാനത്തിനെല്‍പ്പിച്ച മുറിവ്‌ താങ്ങാവുന്നതില്‍ ഉപരിയായിരുന്നു. `ഇവര്‍ ചെയ്യുന്നത്‌ അറിയായ്‌കയാല്‍ ഇവരോട്‌ ക്ഷമിക്കേണമേ` എന്ന്‌ പ്രാര്‍ത്തിക്കാനേ ഞങ്ങളെക്കൊണ്ട്‌ സാധിച്ചിരുന്നുള്ളൂ.

ജെ എഫ്‌ എ എന്ന പ്രസ്ഥാനത്തിന്‌, സ്വയം നടത്താന്‍ അജണ്ട ഒന്നുമില്ല. സമൂഹത്തില്‍ അറിഞ്ഞും അറിയാതെയും കുഴിയില്‍ അകപ്പെടുന്നവന്‌ ജീവിതത്തില്‍ ഒരവസരം കൂടെ കൊടുക്കാന്‍ ഒരു സാഹചര്യം കൊടുക്കുക എന്നത്‌ മാത്രമാണ്‌ പരമമായ ലക്‌ഷ്യം. കള്ളനും കവര്‍ച്ചക്കാരനും കൂട്ട്‌ നില്‍ക്കുക എന്നതല്ല ജെ എഫ്‌ എ യുടെ ലക്ഷ്യം എന്ന്‌ എടുത്ത്‌ പറയാതിരിക്കാന്‍ വയ്യ.

ജെ എഫ്‌ എ ഏറ്റവും പുതുതായി ഇടപെട്ടിരിക്കുന്ന കേസ്‌, ഇന്ത്യയില്‍ നിന്ന്‌ വന്ന്‌ കുറഞ്ഞ ദിവസത്തിനുള്ളില്‍ ജയിലിലായ ഒരു സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറുടെ കേസ്‌ ആണ്‌. മാതാപിതാക്കള്‍ വലിയ പ്രതീക്ഷയില്‍ പഠിപ്പിച്ച്‌ നല്ല ജോലിയിലുമായ ചെറുപ്പക്കാരന്‍, ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ പരിചയപ്പെട്ട കുട്ടിയെ കാണാന്‍ പോയി. െ്രെഡവിംഗ്‌ ലൈസന്‍സ്‌ പോലും ഇല്ലാത്ത ആള്‍ എങ്ങനെ ഇതുപോലെ ഒരു സ്ഥലത്ത്‌ എത്തിയ കഥ അന്വേഷിച്ചപ്പോള്‍, പെണ്‍കുട്ടി തന്നേ വഴിയും ഏതൊക്കെ ട്രെയിനും വണ്ടിയും ഒക്കെ എടുക്കണമെന്ന്‌ പറഞ്ഞു കൊടുത്തു എന്ന്‌ പറഞ്ഞു. വീട്ടിലെത്തി വളരെ കുറച്ചു സമയത്ത്‌ തന്നേ 10-15 മിനിട്ടിനുള്ളില്‍ വേറാരോ ഫോണ്‍ ചെയ്‌തിട്ട്‌ വന്നു എന്ന രീതിയില്‍ പോലീസ്‌ വന്നു അറസ്റ്റ്‌ ചെയ്‌തുകൊണ്ട്‌ പോയി. $ 150,000 / ജാമ്യം കെട്ടി വച്ചാല്‍ മാത്രമേ വിടുകയുള്ളൂ എന്ന്‌ അറിയിച്ചു. നാട്ടില്‍ വിവരമറിഞ്ഞ മാതാപിതാക്കളുടെ സ്ഥിതി ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഏകദേശം മൂന്നു ലക്ഷം രൂപാ ($ 5000) ഒരു സുഹൃത്ത്‌ വഴി കൊടുത്ത്‌ ഒരു അറ്റോര്‍ണിയെ ഇടപാടാക്കി അയാളാകട്ടെ ജയിലില്‍ പോകാന്‍ പോലും കൂട്ടാക്കിയില്ല. ജാമ്യത്തുക കെട്ടി വൈക്കാന്‍ സാധിച്ചില്ലെന്ന്‌ മാത്രമല്ല അത്‌ കുറച്ചു കിട്ടണമെന്ന്‌ ഒരു അപേക്ഷ കൊടുക്കാന്‍ പോലും അറ്റോര്‍ണി തയ്യാറായില്ല. പിന്നീട്‌ അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചു അയാള്‍ വെറും ഒരു ഇമിഗ്രേഷെന്‍ അറ്റോര്‍ണി മാത്രമാണെന്ന്‌.
കേസ്‌ ഞങ്ങള്‍ പഠിച്ചിടത്തോളം ഇതൊരു `സ്റ്റിങ്ങ്‌ ഓപ്പറേഷന്‍` ആകാനാണ്‌ സാധ്യത, പക്ഷെ കോടതിയില്‍ വാദിക്കാനാളില്ലെങ്കില്‍ കടുപ്പമേറിയ ശിക്ഷ ഏറ്റു വങ്ങേണ്ടി വരും. അറസ്റ്റിലായ യുവാവിന്റെ മാതാപിതാക്കള്‍ ന്യൂ ജേര്‍സി കേരള അസോസിയേഷന്‍ (KANJ) മായി ബന്ധപ്പെട്ടു എന്തെങ്കിലും സഹായം ചെയ്യണമെന്ന്‌ അഭ്യര്‍ഥിച്ചു, അഭ്യര്‍ത്ഥന പ്രകാരം കാന്‍ജ്‌ ജനറല്‍ സെക്രട്ടറി ശ്രി അനില്‍ പുത്തന്‍ചിറയാണ്‌ ജെ എഫ്‌ എ യുടെ സഹായം തേടിയത്‌. ശ്രി അനിലും തോമസ്‌ കൂവള്ളൂരും തങ്ങളുടെ തിരക്കുകള്‍ ഒക്കെ മാറ്റി വച്ച്‌ രണ്ടു പ്രാവശ്യം ജയിലില്‍ പോവുകയും ആശ്വാസം പകരുകയും ചെയ്‌തു. വളരെ വിഷമത്തില്‍ ആയിരിക്കുന്ന മാതാപിതാക്കള്‍ക്ക്‌ കുറച്ചെങ്കിലും ആശ്വാസം പകരുവാനും സാധിച്ചു. രണ്ട്‌ പ്രവാസി സംഘടകള്‍ക്ക്‌ യോജിച്ച്‌ ഒരു നല്ല കാര്യം ചെയ്യാന്‍ സാധിക്കുന്നതില്‍ നമുക്ക്‌ അഭിമാനിക്കാം. അവരുടെ പ്രവര്‍ത്തനം മൂലം ആ യുവാവിന്‌ മാതാപിതാക്കളെ ബന്ധപ്പെടുവാനും സാധിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഈ കേസ്‌ കൈകാര്യം ചെയ്യുവാന്‍ ഒരു അറ്റോര്‍ണിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ഞങ്ങള്‍ . കുറഞ്ഞത്‌ $20,000 എങ്കിലും ചിലവാകും.റാഞ്ചിയില്‍ ജോലിക്കാരനായ പിതാവ്‌ തന്നാലാവുന്നതെല്ലാം ചെയ്യുന്നു. ഈ സംരംഭത്തില്‍ എന്തെങ്കിലും സഹായം ചെയ്യണം എന്നുള്ളവര്‍ക്ക്‌ ശ്രി തോമസ്‌ കൂവള്ളൂരിനെയോ 9144095772 അനില്‍ പുത്തന്‍ ചിറയെയോ 7323196001 സമീപിക്കാവുന്നതാണ്‌. സാന്‌പത്തിക സഹായം കൊടുക്കനമെന്നവര്‍ക്ക്‌ ജെ എഫ്‌ എ യുടെ വെബ്‌ സൈറ്റ്‌ വഴി സംഭാവന അയക്കാവുന്നതാണ്‌.

http://jfaamerica.com/Home.html (click the donate button on top of home page)

ഗള്‍ഫിലും മറ്റും കേസുകളില്‍ കുടുങ്ങി ജയിലില്‍ ആയവരെ ഇന്ത്യാ ഗവണ്മെന്റ്‌ ഇടപെട്ട്‌ അവര്‍ക്ക്‌ വേണ്ടിയ നിയമ സഹായം എത്തിച്ചു കൊടുക്കാറുണ്ട്‌, എന്നാല്‍ അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളില്‍ ഇന്ത്യന്‍ അഭിഭാഷകര്‍ക്ക്‌ നേരിട്ട്‌ ഇടപെടാന്‍ സാധിക്കില്ല. അമേരിക്കയിലെ പല ന്യൂന പക്ഷ വിഭാഗങ്ങള്‍ക്കും നിയമ ഉപദേശം നടത്താനും അത്യാവശ്യം സാഹചര്യങ്ങളില്‍ കേസ്‌ ഫ്രീയായി വാദിക്കുവാനും ആളുകള്‍ മുന്നോട്ട്‌ വരാറുണ്ട്‌. ഇന്‍ഡ്യയില്‍ നിന്ന്‌ കുടിയേറി നിയമക്കുരുക്കില്‍ അകപ്പെട്ടു കിടക്കുന്ന ചിലരെയെങ്കിലും അവരുടെ കേസിന്റെ സ്വഭാവം അനുസരിച്ച്‌ സഹായിക്കാന്‍ അമേരിക്കയിലുള്ള ഇന്ത്യാക്കാരായ നിയമ വിദഗ്‌ദരും നിയമ വിദ്യാര്‍ഥികളും തയ്യാറായാല്‍ അതൊരു വലിയ അനുഗ്രഹമായിരിക്കും. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നുള്ള അന്താരാഷ്‌ട്ര സങ്കല്‍പം നില നിര്‍ത്തുവാനും, സാധാരണ ജനങ്ങളില്‍ ജഡീഷ്യറിയില്‍ വിശ്വാസം വളര്‍ത്തുവാനും ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വിദഗ്‌ദരുടെ സേവനം വളരെ ഉപകരിക്കപ്പെടും.

നമ്മുടെ പ്രവാസി സംഘടനകള്‍ കുറച്ച്‌ എങ്കിലും അവരുടെ ചിലവിന്റെ ചെറിയൊരു അംശം ഇത്തരം നീതി നിഷേധിക്കപ്പെട്ടവരുടെ പേര്‍ക്ക്‌ ചിലവാക്കുവാന്‍ തയ്യാറായാല്‍ ഈ പ്രവാസി ജീവിതത്തില്‍ അത്തരം പ്രവര്‍ത്തികള്‍ ചാരിതാര്‍ത്ഥ്യം പകരും. നിങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ നീതിക്കായി നോക്കിയിരിക്കുന്നവരെ സഹായിക്കുന്നതില്‍ പങ്ക്‌ ചേരണം എന്ന്‌ തോന്നിയാല്‍ മേല്‍പ്പറഞ്ഞ ആളുകളെയോ ജെ എഫ്‌ എ ഭാരവാഹികളെയോ ബന്ധപ്പെടാന്‍ മടിക്കരുത്‌. നിങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാനും നിങ്ങളുടെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക്‌ ഗുണപ്രദമാക്കുവാനും ഞങ്ങള്‍ പ്രതിഞ്‌ജബദ്ധരാണ്‌. ഈ കേസില്‍ അകപ്പെട്ട യുവാവ്‌ തെറ്റുകാരനാണോ നിരപരാധി ആണോ എന്നത്‌ തീരുമാനിക്കെണ്ടവര്‍ തീരുമാനിക്കട്ടെ, നമ്മ
ളാലാവുന്നത്‌  ചെയ്യുക. ജെ എഫ്‌ എ യുടെ നിലപാട്‌ എല്ലാവര്‍ക്കും തുല്യ നീതിയും നീതിക്കുവേണ്ടി വാദിക്കുവാനുള്ള അവകാശം പരിരക്ഷിക്കപ്പെടുക എന്നതുമാണ്‌.

അമേരിക്ക തങ്ങളുടെ സ്വാത
ന്ത്ര്യ സമര സേനാനികളെയും, അമേരിക്കക്ക്‌ വേണ്ടി യുണിഫോം ഇടുന്ന എല്ലാവരെയും ഓര്‍ക്കുന്ന ഈ ദിനത്തില്‍ അമേരിക്കയില്‍ നീതിക്കായി നോക്കിയിരിക്കുന്നവര്‍ക്കായി നമുക്ക്‌ കൈകോര്‍ക്കാം
പ്രതീക്ഷയോടെ
ചെറിയാന്‍ ജേക്കബ്‌
നീതി നിഷേധിക്കപ്പെടുമ്പോള്‍ അത്താണിയായി ജസ്റ്റിസ് ഫോര്‍ ഓള്‍  (ചെറിയാന്‍ ജേക്കബ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക