Image

പിണക്കത്തിന്റെ ഒടുവില്‍ (കവിത - സാബു ജേക്കബ്)

സാബു ജേക്കബ് Published on 11 November, 2014
പിണക്കത്തിന്റെ ഒടുവില്‍ (കവിത - സാബു ജേക്കബ്)
ഞാനെന്തോ ചൊല്ലി മനം പിടഞ്ഞവളുടെ 
തുളുമ്പുന്നു നൊമ്പരം കലങ്ങുന്നു കണ്ണുകള്‍
വര്‍ഷിച്ചു ധാരയായ് കണ്ണുനീര്‍ തുള്ളികള്‍
പലതുള്ളി പെരുകുന്നു ഒഴുകുന്നരുവിപോല്‍ 
സാന്ത്വനമേകുവാന്‍ ഞാന്‍ ചൊന്ന വാക്കുകള്‍
പുഴയിലെ വെള്ളത്തില്‍ പൊഴിയുന്ന മഴയായി
മഴയൊന്നടങ്ങുവാന്‍ ക്ഷമയോടെ കാത്തുഞാന്‍
മാനം തെളിയവെ അരികത്തണഞ്ഞതും 
നിറുകില്‍ കരതലം കൊണ്ടു തലോടിയാ
പരിഭവം തീരുവാന്‍ മാറോടു ചേര്‍ത്തതും
മുറുകെപ്പുണര്‍ന്നവള്‍ പടര്‍ന്നൊരു ലതയായി 
ഉരുകുന്ന മഞ്ഞുപോല്‍ പരിഭവമകലുന്നു
പരിഭവം മാഞ്ഞതും രതിമോഹ ശലഭവങ്ങള്‍
അധര പുഷ്പങ്ങളില്‍ മധു തേടിയലയവെ
അവളിലും കനലായി ഉണരുന്ന രതിഭാവം 
ജ്വലിക്കുന്ന തീയായി ഉടലാകെ പടരുമ്പോള്‍ 
മഴയായി പെയ്‌തൊരാ തീ ഞാനണയ്ക്കവേ
കണ്ടു ഞാന്‍ വീണ്ടുമാ കണ്‍കളില്‍ നീര്‍ക്കണം 
ആനന്ദ മൂര്‍ച്ചയില്‍ തുളുമ്പുന്ന ജലകണം

പിണക്കത്തിന്റെ ഒടുവില്‍ (കവിത - സാബു ജേക്കബ്)
Join WhatsApp News
വിദ്യാധരൻ 2014-11-11 11:29:13
ഒരു പിണക്കവും പിന്നെ ഇണക്കവും അതുകഴിഞ്ഞുള്ള രതിയും അതിന്റെ മൂര്ച്ചയും അനുഭവിച്ചിട്ടുള്ളവക്കറിയാം കവി തന്റെ ഒപ്പുകടലാസിൽ ആ അനുഭവത്തെ ഒപ്പി എടുത്തിട്ടു, അതിനു ഭാവഹാവങ്ങൾ പകർന്നു തിരെഞ്ഞെടുത്ത വാക്കുകളാൽ അതിനെ ചേതോഹരമാക്കിയിരിക്കുന്നുവെന്നു . അഭിനന്ദനം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക