Image

ദീപിക കുറുപ്പിനു അന്തര്‍ദേശീയ എക്കൊ-ഹീറൊ അവാര്‍ഡ്

പി.പി.ചെറിയാന്‍ Published on 02 November, 2014
ദീപിക കുറുപ്പിനു അന്തര്‍ദേശീയ എക്കൊ-ഹീറൊ അവാര്‍ഡ്
സാന്‍ഫ്രാന്‍സ്‌ക്കൊ(കാലിഫോര്‍ണിയാ): ന്യൂഹാംഷെയറില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി പതിനാറു വയസ്സുള്ള ദീപികാ കുറുപ്പിന് 2014 ഇന്റര്‍നാഷ്ണല്‍ യങ്ങ് എക്കൊ-ഹീറൊ അവാര്‍ഡിനര്‍ഹയായി.

കുടിവെള്ള പ്രശ്‌നം ആഗോള ഭീഷിണിയായി നിലനില്‍ക്കുമ്പോള്‍ ജനങ്ങളെ ഇതിനെകുറിച്ചു ബോധവല്‍ക്കരിക്കുന്നതിനും, ശുദ്ധീകരിച്ച കുടിവെള്ളം എങ്ങനെ ലഭ്യമാക്കാം എന്ന വിഷയത്തെകുറിച്ചും നടത്തിയ ഗവേഷണങ്ങള്‍ക്കുമാണ് ആക്ഷന്‍ ഓഫ് നേച്ചര്‍(Action of Nature) ദീപികാ കുറുപ്പിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിയ ഗവേഷണത്തിനൊടുവില്‍ അണുവിമുക്തമായ കുടിവെള്ളം ലഭ്യമാക്കുന്ന പ്യൂരിഫിക്കേഷന്‍ സിസ്റ്റം(Purification system) കണ്ടുപിടിക്കുന്നതില്‍ ദീപിക കുറുപ്പു വിജയിച്ചിരുന്നു.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ 780 മില്യണ്‍ ലോക ജനസംഖ്യയാണ് ആവശ്യമായി കുടിവെള്ളം ലഭിക്കാതെ കഴിയുന്നതെന്ന് ചൂണ്ടികാണിക്കുന്നു. യൂണിസെഫിന്റെ പഠന റിപ്പോര്‍ട്ടില്‍ മലിന ജലം കുടിക്കേണ്ടി വരുന്ന മൂവായിരത്തോളം കുട്ടികളാണ് ഓരോ ദിവസവും മരിക്കുന്നത്.

അമേരിക്കയില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ കൈവരിക്കുന്ന നേട്ടങ്ങളുടെ പട്ടികയില്‍ ദീപികാകുറിപ്പിനു ലഭിച്ച അംഗീകാരവും ഇനി തങ്കലിപികളില്‍ കുറിക്കപ്പെടും.


ദീപിക കുറുപ്പിനു അന്തര്‍ദേശീയ എക്കൊ-ഹീറൊ അവാര്‍ഡ്ദീപിക കുറുപ്പിനു അന്തര്‍ദേശീയ എക്കൊ-ഹീറൊ അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക