Image

മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ളെന്ന് ടി.എന്‍ പ്രതാപന്‍

Published on 01 November, 2014
മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ളെന്ന് ടി.എന്‍ പ്രതാപന്‍

കൊടുങ്ങല്ലൂര്‍: ബാര്‍ വിഷയത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ളെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്. താന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിന്‍റെ പൂര്‍ണ വസ്തുതകള്‍ അദ്ദേഹം മനസിലാക്കിയിട്ടില്ല.

കെ.എം മാണിയെ പോലെ പ്രവര്‍ത്തന പാരമ്പര്യവും സംശുദ്ധിയുമുള്ള രാഷ്ട്രീയ നേതാവിനെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച ബാര്‍ ഉടമ ബിജു രമേശിനെതിരെ കേസെടുക്കണം. മാണിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന്  ബിജു രമേശ് അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും പ്രതാപന്‍ പറഞ്ഞു.

അഴിമതി, മദ്യം, പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ തന്‍റെ നിലപാടില്‍ മാറ്റമില്ല. താന്‍ പാര്‍ട്ടിക്ക് പൂര്‍ണ വിധേയനാണെന്നും പ്രതാപന്‍ പറഞ്ഞു. പാര്‍ട്ടിക്ക് എന്ന പോലെ മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്‍റിനും വിധേയനാണെന്നും പ്രതാപന്‍ പറഞ്ഞു.
ബാര്‍ കോഴ വിവാദം സംബന്ധിച്ച് ടി.എന്‍ പ്രതാപന്‍ ചാനലില്‍ പ്രതികരിച്ചതിനെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രിയും വി.എം സുധീരനും രംഗത്തുവന്നതിനു തൊട്ടു പിറകെയാണ് പ്രതാപന്‍്റെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക