Image

അമിക്കസ് ക്യൂറിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം

Published on 01 November, 2014
അമിക്കസ് ക്യൂറിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം
തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് സംബന്ധിച്ച കേസില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് കാണിച്ച് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍. 

രാജകുടുംബത്തെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ് രാജകുടുംബാംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി സുപ്രീം കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന പരാതി. 

തന്റെ നിലമറന്ന് പ്രവര്‍ത്തിക്കുന്ന അമിക്കസ് ക്യൂറി ക്ഷേത്രഭരണത്തില്‍ നിന്നും രാജകുടുംബത്തെ എന്നെന്നേക്കുമായി ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ കക്ഷിചേരാന്‍ രാജകുടുംബത്തെ അനുവദിക്കണമെന്നും ഹര്‍ജിയില്‍ രാജകുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നവംബര്‍ 11ന് കോടതി പരിഗണിക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക